Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സ്‌പോര്‍ട്‌സ് സ്‌കൂള്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെലക്ഷന്‍

text_fields
bookmark_border
സ്‌പോര്‍ട്‌സ് സ്‌കൂള്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെലക്ഷന്‍
cancel

തിരുവനന്തപുരം: സംസ്ഥാന കായിക വകുപ്പിന് കീഴിലെ കായിക ഡയറക്ടറേറ്റിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന തിരുവനന്തപുരം ജി.വി രാജ സ്‌പോര്‍ട്‌സ് സ്‌കൂള്‍, കണ്ണൂര്‍ സ്‌പോര്‍ട്‌സ് സ്‌കൂള്‍, തൃശ്ശൂര്‍ സ്‌പോര്‍ട്‌സ് ഡിവിഷന്‍ എന്നിവിടങ്ങളിലേക്കും, കേരള സ്റ്ററ്റേ് സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്‌പോര്‍ട്‌സ് ഹോസ്റ്റലുകള്‍, സ്‌കൂള്‍ അക്കാദമികള്‍ എന്നിവിടങ്ങളിലേക്കുമുള്ള സെലക്ഷൻ നടത്തുന്നു. 2025-26 അധ്യയനവര്‍ഷത്തെ ആദ്യഘട്ട സെലക്ഷന്‍ ജനുവരി 18 മുതല്‍ നടക്കും.

ആറ്, ഏഴ്, എട്ട്, പ്ലസ് വണ്‍ ക്ലാസ്സുകളിലേക്ക് നേരിട്ടും ഒമ്പത്,10 ക്ലാസുകളിലേക്ക് ഒഴിവുള്ള സീറ്റുകളിലേക്ക് ലാറ്ററല്‍ എന്‍ട്രിയിലൂടെയും ആയിരിക്കും സെലക്ഷന്‍. ബാസ്‌കറ്റ് ബോള്‍, ബോക്‌സിങ്, ഹോക്കി, ജൂഡോ, വോളിബോള്‍, റസ്ലിംഗ് എന്നീ കായിക ഇനങ്ങളിലേക്ക് ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും, ഫുട്‌ബോളിലും ത്വെയ്ക്കുണ്ടോയിലും പെണ്‍കുട്ടികള്‍ക്ക് മാത്രവുമാണ് സെലക്ഷന്‍.

ആണ്‍കുട്ടികളുടെ ഫുട്‌ബോള്‍ സെലക്ഷന്‍ പിന്നീട് നടത്തുന്നതാണ്. ആറ്, ഏഴ് ക്ലാസുകളിലേക്കുള്ള സെലക്ഷന്‍ കായക്ഷമതാ ടെസ്റ്റിന്റെ അടിസ്ഥാനത്തിലും, എട്ട്, പ്ലസ് വണ്‍ ക്ലാസ്സുുകളിലേക്കുള്ള സെലക്ഷന്‍ കായികക്ഷമതയുടെയും അതാത് കായിക ഇനത്തിലെ മികവിന്റെയും അടിസ്ഥാനത്തിലുമാണ്. ഒമ്പത്,10 ക്ലാസുകളിലേക്കുള്ള ലാറ്ററില്‍ എന്‍ട്രിക്ക് സംസ്ഥാന തലത്തില്‍ മെഡല്‍ കരസ്ഥമാക്കിയവരോ, തത്തുല്യ പ്രകടനം കാഴ്ചവച്ചവരോ ആയിരിക്കണം.

ആദ്യഘട്ട സെലക്ഷനില്‍ മികവ് തെളിയിക്കുന്നവരെ 2025 ഏപ്രില്‍ മാസത്തില്‍ സംഘടിപ്പിക്കുന്ന ഒരാഴ്ചത്തെ അസസ്‌മെന്റ് ക്യാമ്പില്‍ പങ്കെടുപ്പിക്കുന്നതാണ്. ക്യാമ്പിലെ പ്രകടനത്തിന്റെയും ടെസ്റ്റുകളുടെയും അടിസ്ഥാനത്തിലാണ് അന്തിമ തെരഞ്ഞെടുപ്പ്.

താഴെപ്പറയുന്ന കേന്ദ്രങ്ങളിലാണ് പ്രാഥമിക സെലക്ഷന്‍ നടത്തുന്നത്

ജനുവരി 18- തലശ്ശേരി മുനിസിപ്പല്‍ സ്റ്റഡേിയം, ജനുവരി 19ന് നീലേശ്വരം ഇ.എം.എസ് സ്റ്റഡേിയം, ജനുവരി-21ന് കല്‍പ്പറ്റ എസ്.കെ.എം.ജെ .എച്ച് .എസ്. എസ് സ്റ്റഡേിയം, ജനുവരി -22ന് കാലിക്കറ്റ്, തേഞ്ഞിപ്പാലം, യൂനിവേഴ്‌സിറ്റി സ്റ്റഡേിയം, ജനുവരി -23ന് പാലക്കാട് മുനിസിപ്പല്‍ സ്റ്റഡേിയം, ജനുവരി 24ന് തൃശ്ശൂര്‍ കുന്നംകുളം ജി.വി.എച്ച്.എസ്.എസ്, ജനുവരി 25ന് ആലുവ യൂ.സി കോളജ് ഗ്രൗണ്ട്, ജനുവരി 28ന് ആലപ്പുഴ, കലവൂര്‍, ഗോപിനാഥ് സ്റ്റഡേിയം, ജനുവരി 30 ന് ഇടുക്കി, നെടുങ്കണ്ടം, മുനിസിപ്പല്‍ സ്റ്റഡേിയം, ജനുവരി 31ന് പാലാ മുനിസിപ്പല്‍ സ്റ്റഡേിയം, ഫെബ്രുവരി ഒന്നിന് പത്തനംതിട്ട കൊടുമണ്‍ സ്റ്റഡേിയം, ഫെബ്രുവരി രണ്ടിന് ആറ്റിങ്ങല്‍ ശ്രീപാദം സ്റ്റഡേിയം, ഫെബ്രുവരി മുന്നിന് തിരുവനന്തപുരം മൈലം, ജി വി രാജ സ്‌പോര്‍ട്‌സ് സ്‌കൂള്‍

സെലക്ഷനില്‍ പങ്കെടുക്കുന്ന വിദ്യാർഥികള്‍ വയസ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ്, രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, സ്‌പോര്‍ട്‌സ് ഡ്രസ്സ് എന്നിവ സഹിതം അതാത് ദിവസം രാവിലെ ഒമ്പതിന് എത്തിച്ചേരണം. വിദ്യാർഥികള്‍ക്ക് അവരവരുടെ സൗകര്യം അനുസരിച്ച് മേല്‍ സൂചിപ്പിച്ച ഏതു കേന്ദ്രത്തിലും സെലക്ഷന് പങ്കെടുക്കാം.ഏതു കേന്ദ്രത്തിലാണെങ്കിലും ഒരു തവണ മാത്രമേ പങ്കെടുക്കാവൂ.

കൂടുതല്‍ വിവരങ്ങള്‍ക്ക് dsya.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Sports School, Sports Council Selection
Next Story