
കൊല്ലപ്പെട്ട ഷാരോൺ
പട്ടിക്ക് തീറ്റ കൊടുത്തില്ല; മദ്യലഹരിയില്‍ അച്ഛൻ മകനെ കുത്തിക്കൊന്നു
text_fieldsശ്രീകണ്ഠപുരം (കണ്ണൂര്‍): പട്ടിക്ക് തീറ്റ കൊടുക്കാത്തതിനെ തുടർന്നുണ്ടായ തർക്കത്തിനിടെ മദ്യലഹരിയിലായ അച്ഛന് മകനെ കുത്തിക്കൊന്നു. കണ്ണൂര്‍ ജില്ലയിലെ പയ്യാവൂരിലാണ് സംഭവം. പയ്യാവൂര്‍ ഉപ്പുപടന്ന സ്വദേശി ഷാരോണ്‍ (19) ആണ് മരിച്ചത്. സംഭവത്തില്‍ പിതാവ് പേരകത്തിനടിയിൽ സജിയെ പയ്യാവൂർ പൊലീസ് കസ്റ്റഡിയിലെടുത്തു.
ശനിയാഴ്ച വൈകീട്ട് മൂന്നുമണിയോടെ മദ്യപിച്ച് വീട്ടിലെത്തിയ സജി, പട്ടിക്ക് തീറ്റ കൊടുക്കാത്തതിനെ ചൊല്ലി മകനുമായി വഴക്കിട്ടിരുന്നു. തുടർന്നാണ് ഇയാള്‍ കത്തികൊണ്ട് പുറത്ത് കുത്തിയത്. കുത്തേറ്റ് വീണ ഷാരോണിനെ ആദ്യം പയ്യാവൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും നില ഗുരുതരമായതിനെ തുടര്‍ന്ന് കണ്ണൂരിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴി മരണപ്പെടുകയായിരുന്നു.
സജിയുടെ ഭാര്യ ഇറ്റലിയിൽ നഴ്സാണ്. രണ്ട് മക്കളും സജിയും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്.
