Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘സംബഡി ബിഹൈൻഡ് ദ കർട്ടൺ’; അടൂർ പ്രകാശിന് പിന്നിലാരോ ഉണ്ടെന്ന് കെ. മുരളീധരൻ

text_fields
bookmark_border
‘സംബഡി ബിഹൈൻഡ് ദ കർട്ടൺ’; അടൂർ പ്രകാശിന് പിന്നിലാരോ ഉണ്ടെന്ന് കെ. മുരളീധരൻ
cancel

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ പരസ്യമായി രംഗത്തുവന്ന യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശനും കെ. സുധാകരനും എതിരെ രൂക്ഷ വിമർശനവുമായി മന്ത്രി കെ മുരളീധരൻ. ഒരാൾ മുഖ്യമന്ത്രിക്കെതിരെ നിരന്തരം ആരോപണം ഉന്നയിക്കുന്നുണ്ടെങ്കിൽ അതിനു പിന്നിൽ ആരോ ഉണ്ട് എന്നായിരുന്നു മുരളിയുടെ പ്രതികരണം. ആണുങ്ങളുടെ സർക്കാറാണോ എന്ന കെ സുധാകരന്റെ പരാമർശത്തിൽ വേണമെങ്കിൽ വന്ന് ടെസ്റ്റ് ചെയ്തു നോക്കാം എന്നും അദ്ദേഹം പരിഹസിച്ചു.

‘ഒരാൾ കണ്ടിന്യൂസ് ആയി ഇങ്ങനെ ഓരോന്ന് പറഞ്ഞുകൊണ്ടിരിക്കുകയാണെങ്കിൽ ‘സംബഡി ബിഹൈൻഡ് ദ കർട്ടൻ’, അത് ആരാണെന്ന് ഞാൻ പറയുന്നില്ല. മുഖ്യമന്ത്രിക്കെതിരെ ഒരു വ്യക്തി നിരന്തരമായിട്ട് ആരോപണം ഉന്നയിക്കുകയാണെങ്കിൽ സംബഡി ബിഹൈൻഡ് ദ കർട്ടൻ എന്ന് മാത്രമേ എനിക്ക് പറയാൻ പറ്റൂ. അത് ആരാണെന്ന് ഇപ്പോൾ പറയാൻ പറ്റില്ല’ -മുരളീധരൻ പറഞ്ഞു.

സുധാകരനെ പോലെ തന്നെയും പുറത്താക്കാൻ ചിലർ ശ്രമിക്കുന്നതായി അടൂർ പ്രകാശ് പറഞ്ഞത് ചൂണ്ടിക്കാണിച്ചപ്പോൾ, താൻ ആരെയും പുറത്താക്കാനോ അകത്താക്കാനോ ഇല്ല എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ‘പ്രശ്നങ്ങൾ പരിഹരിക്കാൻ പാർട്ടിയുടെ ദേശീയ നേതൃത്വമുണ്ട്. കാര്യങ്ങളെ കുറിച്ച് മനസ്സിലാക്കി അവർ അത് സമയം പോലെ ചെയ്തോളും. പാർട്ടി കാര്യങ്ങളൊന്നും ഞാൻ അറിയുന്നില്ല എന്ന് പറഞ്ഞതിന് എല്ലാവരും എന്റെ മേക്കിട്ട് ചാടിയല്ലോ. അന്ന് ഇവരൊക്കെ ഒന്നായിരുന്നല്ലോ’ -മുരളീധരൻ പറഞ്ഞു. പിണറായിയുടെ കേസിൽ മൃദുസമീപനം സ്വീകരിക്കുന്നതായി വി.ഡി. സതീശനും സർക്കാറിനും എതിരെ കേൺഗ്രസിൽ ഒരുവിഭാഗം ശക്തമായ നീക്കം നടത്തുന്നതിനിടെയാണ് മുരളീധരന്റെ പരസ്യപ്രതികരണം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Someone behind Adoor Prakash: K Muraleedharan
Next Story