ആർ.എൽ.വി രാമകൃഷ്ണന് ഐക്യദാർഢ്യവുമായി ചമയങ്ങളില്ലാതെ മോഹിനിയാട്ടം
text_fieldsആർ.എൽ.വി രാമകൃഷ്ണന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വിദ്യാർഥിനികൾ നടത്തിയ മോഹിനിയാട്ടം
തൃപ്പൂണിത്തുറ: ജാതീയ അധിക്ഷേപത്തിനെതിരെ ആർ.എൽ.വി രാമകൃഷ്ണന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ചുട്ടുപൊള്ളുന്ന വെയിലിൽ വിദ്യാർഥിനികളുടെ പ്രതിഷേധ മോഹിനിയാട്ടം. തൃപ്പൂണിത്തുറ ആർ.എൽ.വി കോളജ് വിദ്യാർഥിനികളാണ് കലാമണ്ഡലം സത്യഭാമ നടത്തിയ വിവാദ പരാമർശങ്ങൾക്കെതിരെ ചമയങ്ങളില്ലാതെ മോഹിനിയാട്ടം നടത്തി പ്രതിഷേധിച്ചത്.
ആദ്യവർഷക്കാർ മുതൽ പി.ജി വരെയുള്ള 60 ഓളം വിദ്യാർഥിനികളാണ് ആർ.എൽ.വി കോളജിന് മുന്നിൽ മോഹിനിയാട്ടം നടത്തിയത്. കോളജിലെ എസ്.എഫ്.ഐ യൂനിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
എസ്.എഫ്.ഐ ഏരിയ സെക്രട്ടറി വി.എസ്. ശരത് ഉദ്ഘാടനം ചെയ്തു. യൂനിറ്റ് സെക്രട്ടറി അൻസു കൃഷ്ണൻ, ഏരിയ കമ്മിറ്റി അംഗം അഭിനവ്, യൂനിറ്റ് കമ്മിറ്റി അംഗം എസ്.എസ്. വിമൽ എന്നിവർ സംസാരിച്ചു.

