Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സോളാർ കമീഷൻ റിപ്പോർട്ട് ആർക്കും നൽകില്ല -മന്ത്രി ബാലൻ
text_fieldsbookmark_border
തിരുവനന്തപുരം: സോളാർ കമീഷൻ റിപ്പോർട്ട് നിയമസഭയിൽ വെക്കുന്നത് വരെ ആർക്കും നൽകില്ലെന്ന് നിയമമന്ത്രി എ.കെ ബാലൻ. അന്വേഷണ റിപ്പോർട്ട് സഭയിൽ വെക്കും. അതിന് മുമ്പ് പകർപ്പ് ആർക്കും നൽകില്ല. ആരോപണ വിധേയർക്ക് റിപ്പോർട്ട് നൽകണമെന്ന് ചട്ടമില്ലെന്നും മന്ത്രി ബാലൻ മാധ്യമങ്ങളോട് പറഞ്ഞു.
സോളാർ കമീഷന്റെ അന്വേഷണ റിപ്പോർട്ടിന്റെ പകർപ്പ് ആവശ്യപ്പെട്ട് വിവരാവകാശ നിയമപ്രകാരം മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി സർക്കാറിന് അപേക്ഷ നൽകിയിരുന്നു. കൂടാതെ വിവരാവകാശ നിയമപ്രകാരം റിപ്പോർട്ട് ലഭിച്ചില്ലെങ്കിൽ ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ നേരിട്ട് സമീപിക്കുമെന്ന് ഉമ്മൻചാണ്ടി ഇന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇതിനോട് പ്രതികരിക്കുകയായിരുന്നു നിയമമന്ത്രി.
Next Story
