Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഉറങ്ങിക്കിടന്ന ശബരിമല തീർഥാടകന് ബസ് ദേഹത്ത് കയറി ദാരുണാന്ത്യം

text_fields
bookmark_border
നിലയ്ക്കലിലെ പത്താം നമ്പർ പാർക്കിങ് ഏരിയയിലാണ് അപകടം
vehicle accident
cancel

ശബരിമല: പിന്നിലേക്ക് എടുത്ത ബസ് ദേഹത്ത് കയറി ശബരിമല തീർഥാടകന് ദാരുണാന്ത്യം. തമിഴ്നാട് തിരുവള്ളൂർ ജില്ലയിലെ പുന്നപ്പാക്കം സ്വദേശി വെങ്കൽ ഗോപിനാഥ് (25) ആണ് മരിച്ചത്. ഉറങ്ങുകയായിരുന്ന ഗോപിനാഥിന്‍റെ ദേഹത്ത് ബസ് കയറുകയായിരുന്നു. നിലയ്ക്കലിലെ പത്താം നമ്പർ പാർക്കിങ് ഏരിയയിൽ വ്യാഴാഴ്ച രാത്രി ഒമ്പത് മണിയോടെയായിരുന്നു സംഭവം.

തമിഴ്നാട്ടിൽ നിന്നും തീർഥാടകരുമായി എത്തിയ ബസ്സാണ് അപകടത്തിന് ഇടയാക്കിയത്. ദർശന ശേഷം മടങ്ങിയെത്തിയ ഗോപിനാഥ് പാർക്കിങ് ഏരിയയിലെ നിലത്ത് ഉറങ്ങുകയായിരുന്നു. പിന്നിലേക്ക് എടുത്ത ബസ് ഗോപിനാഥിന്റെ ശരീരത്തിലൂടെ കയറി ഇറങ്ങി. സംഭവ സ്ഥലത്ത് വെച്ച് തന്നെ ഇയാൾ മരിച്ചു. മൃതദേഹം നിലയ്ക്കൽ ഗവ. ആശുപത്രിയിലേക്ക് മാറ്റി.


Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Sleeping Sabarimala pilgrim dies after being run over by bus
Next Story