Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സർ സയ്യിദ് അഹമ്മദ് ഖാൻ ദീർഘദർശിയായ വിദ്യാഭ്യാസ പ്രവർത്തകൻ -മന്ത്രി ജനീഷ്

text_fields
bookmark_border
സർ സയ്യിദ് ദിനാചരണവും അലിഗഢ് മുസ്‍ലിം സർവകലാശാല പൂർവ്വ വിദ്യാർഥി സംഗമവും സംഘടിപ്പിച്ചു
സർ സയ്യിദ് അഹമ്മദ് ഖാൻ ദീർഘദർശിയായ വിദ്യാഭ്യാസ പ്രവർത്തകൻ -മന്ത്രി ജനീഷ്
cancel
camera_alt

അലിഗഢ് മുസ്‍ലിം സർവകലാശാല ഓൾഡ് സ്റ്റുഡന്റ്സ് അസോസിയേഷന്റെ കേരള ചാപ്റ്റർ സംഘടിപ്പിച്ച സർ സയ്യിദ് ദിനാചരണവും പൂർവ്വ വിദ്യാർഥി സംഗമവും സംസ്ഥാന കായിക-യുവജനക്ഷേമ വകുപ്പ് മന്ത്രി അഡ്വ. ഒ.ജെ. ജനീഷ് ഉദ്ഘാടനം ചെയ്യുന്നു

കൊ​ടു​ങ്ങ​ല്ലൂ​ർ: സ​ർ സ​യ്യി​ദ് അ​ഹ​മ്മ​ദ് ഖാ​ൻ ബൗ​ദ്ധി​ക ബോ​ധ​വ​ത്ക​ര​ണ​ത്തി​ലൂ​ടെ​യാ​ണ് സ​മൂ​ഹ​ത്തി​​ന്റെ പു​രോ​ഗ​തി ആ​രം​ഭി​ക്കു​ന്ന​തെ​ന്ന് മ​ന​സ്സി​ലാ​ക്കി​യ ദീ​ർ​ഘ​ദ​ർ​ശി​യാ​യി​രു​ന്നു​വെ​ന്ന് കാ​യി​ക-​യു​വ​ജ​ന മ​ന്ത്രി അ​ഡ്വ. ഒ.​ജെ. ജ​നീ​ഷ്. അ​ലി​ഗ​ഢ് മു​സ്‍ലിം സ​ർ​വ​ക​ലാ​ശാ​ല സ്​​ഥാ​പ​ക​ൻ സ​ർ സ​യ്യി​ദ് അ​ഹ​മ്മ​ദ് ഖാ​​ന്റെ ജ​ന്മ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് അ​ലി​ഗ​ഢ് ഓ​ൾ​ഡ് സ്​​റ്റു​ഡ​ന്റ്സ് അ​സോ​സി​യേ​ഷ​ൻ കേ​ര​ള ചാ​പ്റ്റ​ർ സം​ഘ​ടി​പ്പി​ച്ച സ​ർ സ​യ്യി​ദ് ദി​നാ​ച​ര​ണ​വും അ​ലി​ഗ​ഢ് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ പ​ഠി​ച്ച​വ​രു​ടെ സം​ഗ​മ​വും ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കൊ​ടു​ങ്ങ​ല്ലൂ​രി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ സി.​പി. മു​ഹ​മ്മ​ദ് ചാ​രി​റ്റ​ബി​ൾ ട്ര​സ്​​റ്റ് ചെ​യ​ർ​മാ​ൻ സി.​പി. സാ​ലി​ഹ് വി​ശി​ഷ്ടാ​തി​ഥി​യാ​യി​രു​ന്നു. പൂ​ർ​വ വി​ദ്യാ​ർ​ഥി സം​ഘ​ട​ന പ്ര​സി​ഡ​ന്റ് ക്യാ​പ്റ്റ​ൻ (ഡോ.) ​അ​ബ്ദു​ൽ ഹ​മീ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ്രസിഡന്റ് ഡോ. എം.കെ. മുഹമ്മദ് അസ്‌ലം, സെക്രട്ടറി എ.കെ. അബ്ദുസ്സമദ്

ക​ൺ​വീ​ന​ർ എ.​കെ. അ​ബ്ദു​സ​മ​ദ് സ്വാ​ഗ​തം പ​റ​ഞ്ഞു. സെ​ക്ര​ട്ട​റി ജ​ലീ​ൽ മാ​സ്​​റ്റ​ർ കോ​ഡൂ​ർ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. അ​ലി​ഗ​ഢ് സ​ർ​വ​ക​ലാ​ശാ​ല മ​ല​പ്പു​റം കേ​ന്ദ്രം മു​ൻ ഡ​യ​റ​ക്ട​റും കൊ​ച്ചി സ​ർ​വ​ക​ലാ​ശാ​ല​യി​ലെ മാ​നേ​ജ്മെ​ന്റ് വി​ഭാ​ഗം പ്ര​ഫ​സ​റു​മാ​യ ഡോ. ​കെ.​എ. സ​ക​രി​യ്യ സ​ർ സ​യ്യി​ദ് അ​നു​സ്​​മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. അ​ലി​ഗ​ഢ് പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ളാ​യ മു​ൻ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി പി.​കെ. അ​ബ്ദു​റ​ബ്ബ്, പ്ര​ഫ. കെ.​കെ. ആ​ബി​ദ് ഹു​സൈ​ൻ ത​ങ്ങ​ൾ എം.​എ​ൽ.​എ, മാ​പ്പി​ള ക​ലാ അ​ക്കാ​ദ​മി ചെ​യ​ർ​മാ​ൻ ഡോ. ​ഹു​സൈ​ൻ ര​ണ്ട​ത്താ​ണി, മ​ണ​പ്പാ​ട്ട് ഗ്രൂ​പ്പ് ഓ​ഫ് ക​മ്പ​നീ​സ്​ ചെ​യ​ർ​മാ​ൻ അ​മീ​ർ അ​ഹ​മ്മ​ദ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ന​സീ​റു​ദ്ദീ​ൻ മ​ഞ്ഞ​ലി​യു​ടെ ഏ​കോ​പ​ന​ത്തി​ൽ ത​യാ​റാ​ക്ക​പ്പെ​ട്ട സു​വ​നീ​ർ മ​ന്ത്രി ഒ.​ജെ. ജ​നീ​ഷ് പ്ര​കാ​ശ​നം ചെ​യ്തു. മ​രി​ച്ചു​പോ​യ മു​ൻ വി​ദ്യാ​ർ​ഥി​ക​ളെ അ​സോ​സി​യേ​ഷ​ൻ മു​ൻ പ്ര​സി​ഡ​ന്റ് എം. ​അ​യ്യൂ​ബ് അ​നു​സ്​​മ​രി​ച്ചു. ഡോ. ​മു​ഹ​മ്മ​ദ് ഷാ​ഫി​ പ്രാ​ർ​ഥ​ന നി​ർ​വ​ഹി​ച്ചു. മി​ക​ച്ച സ്വാ​ശ്ര​യ മാ​നേ​ജ്മെ​ന്റ് സ്​​ഥാ​പ​ന​മാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഫാ​റൂ​ഖ് ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മാ​നേ​ജ്മെ​ന്റ് സ്​​റ്റ​ഡീ​സി​നു​ള്ള അ​വാ​ർ​ഡ് ഡ​യ​റ​ക്ട​ർ ഡോ. ​അ​ഹ​മ്മ​ദ് റി​യാ​സ്​ ഏ​റ്റു​വാ​ങ്ങി. ഇ​ന്ത്യ​യി​ലെ മി​ക​ച്ച സ്​​ഥാ​പ​ന​ങ്ങ​ളി​ൽ പ്ര​വേ​ശ​നം നേ​ടി​യ​ത​ട​ക്കം വി​വി​ധ അ​ക്കാ​ദ​മി​ക നേ​ട്ട​ങ്ങ​ൾ കൈ​വ​രി​ച്ച​വ​ർ​ക്കും മ​റ്റും സ​ർ സ​യ്യി​ദ് മെ​റി​റ്റ് അ​വാ​ർ​ഡ് മ​ന്ത്രി വി​ത​ര​ണം ചെ​യ്തു.

സം​വാ​ദ​ത്തി​ൽ പി.​വി. അ​ഹ​മ്മ​ദ് കു​ട്ടി ആ​മു​ഖ പ്ര​സം​ഗം ന​ട​ത്തി. അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്റ് ക്യാ​പ്റ്റ​ൻ (ഡോ.) ​അ​ബ്ദു​ൽ ഹ​മീ​ദി​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന ജ​ന​റ​ൽ ബോ​ഡി യോ​ഗം പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. ഭാ​ര​വാ​ഹി​ക​ൾ: ഡോ. ​എം.​കെ. മു​ഹ​മ്മ​ദ് അ​സ്​​ലം (പ്ര​സി.), എ.​കെ. അ​ബ്ദു​സ​മ​ദ് (സെ​ക്ര.), ഡോ. ​കെ.​എം. മു​ഹ​മ്മ​ദ് നാ​സ​ർ, ന​സീ​റു​ദ്ദീ​ൻ മ​ഞ്ഞ​ലി (വൈ​സ്. പ്ര​സി.), അ​ഫ്സ​ൽ മു​സ്​​രി​ഫി, ഷാ​ഹു​ൽ ഹ​മീ​ദ് (ജോ. ​സെ​ക്ര.), എം.​കെ. മു​ഹ​മ്മ​ദ് (ട്ര​ഷ.).

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Sir Syed Day and AMU alumni meet in Kodungallur
Next Story