Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറുടെ രാജി; എസ്.എഫ്.ഐ സമരത്തിൽ സംഘർഷം, പൊലീസുമായി ഉന്തും തള്ളും

text_fields
bookmark_border
മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറുടെ രാജി; എസ്.എഫ്.ഐ സമരത്തിൽ സംഘർഷം, പൊലീസുമായി ഉന്തും തള്ളും
cancel

പാലക്കാട്: മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് നടക്കുന്ന പ്രതിഷേധങ്ങളുടെ തുടർച്ചയായി സംസ്ഥാനത്തും പ്രതിഷേധം. പാലക്കാട് നടന്ന എസ്.എഫ്.ഐ സമരം സംഘർഷത്തിൽ കലാശിച്ചു. പൊലീസും പ്രതിഷേധക്കാരും തമ്മിൽ വാക്കേറ്റവും ഉന്തും തള്ളും ഉണ്ടായി. പാലക്കാട് ടൗൺ റെയിൽവേ സ്റ്റേഷനിലേക്ക് നടന്ന പ്രതിഷേധമാണ് സംഘർഷത്തിൽ കലാശിച്ചത്.

എസ്.എഫ്.ഐ സംസ്ഥാനാധ്യക്ഷൻ എം. ശിവപ്രസാദിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. റെയിൽവേ സ്റ്റേഷൻ വളപ്പിലേക്ക് പ്രതിഷേധക്കാർ മതില് ചാടി കടക്കുകയായിരുന്നു. പൊലീസുകാർ എസ്.എഫ്.ഐ പ്രവർത്തകരെ വലിച്ചിഴച്ച് കസ്റ്റഡിയിൽ എടുത്തു മാറ്റി. റെയിൽവേ സ്റ്റേഷന്റെ കവാടത്തിൽ വെച്ച് പൊലീസ് ഉദ്യോഗസ്ഥർ പ്രതിഷേധക്കാരെ തടഞ്ഞു. തുടർന്ന് ഉന്തും തള്ളും ഉണ്ടാവുകയായിരുന്നു.

പൊലീസിനെ കൈകാര്യം ചെയ്തിട്ടില്ല. സമാധാനപരമായ സമരം ചെയ്യാനാണ് തങ്ങൾ വന്നത്. ഒരു നാശനഷ്ടവും ഉണ്ടാക്കില്ലെന്നും എസ്.എഫ്.ഐ നേതാവ് ശിവപ്രസാദ് പറഞ്ഞു. ആഭ്യന്തരമന്ത്രി അമിത് ഷായുടെ നിർദേശ പ്രകാരമാണ് ആഭ്യന്തരവകുപ്പ് പ്രവർത്തിക്കുന്നതെന്നും ഡൽഹി മാതൃകയിൽ കേരളാ പൊലീസും വിദ്യാർഥികളെ കൈയേറ്റം ചെയ്യുന്നെന്നും ശിവപ്രസാദ് ആരോപിച്ചു. കേരളത്തിലും അടിയന്തരാവസ്ഥയാണോയെന്നും ശിവപ്രസാദ് ചോദിച്ചു. കൊല്ലത്ത് നടന്ന എസ്.എഫ്.ഐ സമരവും സംഘർഷത്തിൽ കലാശിച്ചു.

അതേസമയം, ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ട് ഡൽഹി കൊണാട്ട് പ്ലേസിൽ എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ, എ.ഐ.എസ്.എഫ് സംയുക്ത പ്രതിഷേധം നടത്തി. വിദ്യാർഥികളെ പൊലീസ് റോഡിലൂടെ വലിച്ചിഴച്ചു. എസ്.എഫ്.ഐ നേതാവ് ആദർശിനും ഡി.വൈ.എഫ്.ഐ നേതാവ് ജെയ്ക്കിനും പരിക്കേറ്റു. എം.പി ജോൺ ബ്രിട്ടാസിനെ അറസ്റ്റ് ചെയ്ത ശേഷം വഴിയിലിറക്കി വിട്ടു. വാഹനത്തിൽ കയറ്റിയ ശേഷം ക്രൂരമായി മർദിച്ചുവെന്ന് ബ്രിട്ടാസ് മാധ്യമങ്ങളോട് പറഞ്ഞു. ഡി.സി.പി ആവശ്യപ്പെട്ടതോടെയാണ് ഇറക്കി വിട്ടതെന്നും താൻ മാധ്യമ പ്രവർത്തകരോട് സംസാരിക്കുമ്പോഴാണ് അറസ്റ്റ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

ഗ്യാനേഷ് രാജി വെക്കാതെ പ്രതിഷേധത്തിൽനിന്ന് പിന്നോട്ടില്ലെന്നാണ് പ്രതിഷേധക്കാരുടെ നിലപാട്. സൻസദ് മാർഗിലേക്ക് മാർച്ചിന് ശ്രമിച്ചവരെ പൊലീസ് തടഞ്ഞു. റോഡിൽ കുത്തിയിരുന്ന് സമരം ചെയ്തവരെ പൊലീസ് ബലമായി അറസ്റ്റ് ചെയ്യാൻ ശ്രമിച്ചു. ഇന്നലെ സി.ജെ.പി നേതൃത്വത്തിൽ പ്രതിഷേധത്തിനെത്തിയ മൂവായിരത്തോളം പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

സംഭവത്തില്‍ സി.ജെ.പി നേതാക്കളായ അഭിജീത് ദീപ്കെ, അശുതോഷ് റാങ്ക, സൗരവ് ദാസ് തുടങ്ങിയവരെയും കേരളത്തിൽ നിന്നുള്ള മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, വെസ്റ്റ് ബംഗാൾ മുൻ മുഖ്യമന്ത്രി മമതാ ബാനർജി തുടങ്ങിയവരെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെ പിന്നീട് വിട്ടയച്ചു. പ്രതിഷേധക്കാരെ കൂട്ടത്തോടെ കസ്റ്റഡിയിലെടുത്ത നടപടിയിൽ യു.എൻ മനുഷ്യാവകാശ കമീഷനും ആശങ്ക അറിയിച്ചു. അറസ്റ്റ് ചെയ്ത് നീക്കപ്പെട്ടവരിൽ പത്ര പ്രവർത്തകരും അഭിഭാഷകരുമടക്കമുള്ളവരുണ്ട്. ഗ്യാനേഷ് കുമാർ രാജി വെക്കുന്നതു വരെ എന്നും ജന്തർ മന്തറിലേക്ക് മാർച്ച് നടത്തുമെന്നാണ് സി.ജെ.പി അറിയിച്ചിരിക്കുന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - SFI Protest Over CEC Resignation Demand Leads to Police Clashes
Next Story