Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അഞ്ചൽ കോളജിൽ എസ്.എഫ്.ഐ - എ.ഐ.എസ്.എഫ് സംഘർഷം; പ്രവർത്തകർക്ക് പരിക്ക്

text_fields
bookmark_border
sfi aisf 65765a
cancel

അഞ്ചൽ: അഞ്ചൽ സെൻ്റ് ജോൺസ് കോളജിൽ എസ്.എഫ്.ഐ - എ.ഐ.എസ്.എഫ് പ്രവർത്തകർ ഏറ്റുമുട്ടി. പരിക്കേറ്റ ഇരു സംഘടനകളിലെയും അഞ്ച് വിദ്യാർഥികളെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

എസ്.എഫ്.ഐ പ്രവർത്തകരായ ആഷിഖ്, അബിൻ, ഫായിസ്, ബോണി എന്നിവരെ അഞ്ചലിലെ സ്വകാര്യ ആശുപത്രിലും എ.ഐ.എസ്.എഫ് മണ്ഡലം സെക്രട്ടറി ശിവപ്രസാദ് പുനലൂരിനെ താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. കോളജ് യൂനിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇരുകൂട്ടരും തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നു. തുടർന്ന് മിക്ക ദിവസങ്ങളിലും ചെറിയ സംഘർഷങ്ങളും പതിവായിരുന്നു.

ഏതാനും ദിവസം മുമ്പ് എ.ഐ.എസ്.എഫ് യൂനിറ്റ് പ്രസിഡൻ്റായ വിദ്യാർഥിനിയോട് എസ്.എഫ്.ഐ പ്രവർത്തകർ മോശമായി സംസാരിച്ചെന്നാരോപിച്ച് എ.ഐ.എസ്.എഫ് പ്രവർത്തകർ പ്രശ്നമുണ്ടാക്കിയിരുന്നു. തിങ്കളാഴ്ച ഉച്ചയോടെ കോളജിൽ വച്ച് എ.ഐ.എസ്.എഫ് പ്രവർത്തകനെ എസ്.എഫ്.ഐ പ്രവർത്തകർ ചേർന്ന് ഉപദ്രവിച്ചതായി കാട്ടി കോളജ് അധികൃതർക്ക് എ.ഐ.എസ്.എഫ് പരാതി നൽകി. ഇതിൽ പ്രകോപിതരായ എസ്.എഫ്.ഐ പ്രവർത്തകർ മർദ്ദിക്കുകയായിരുന്നെന്ന് എ.ഐ.എസ്.എഫ് പ്രവർത്തകർ പറഞ്ഞു.

പരിക്കേറ്റതിനെത്തുടർന്ന് അഞ്ചൽ ഗവ. ആശുപത്രിയിലെത്തിയവരെ എസ്.എഫ്.ഐ പ്രവർത്തകർ പിന്തുടർന്ന് ആശുപത്രിയിൽ കയറി മർദ്ദിച്ചതായും പരാതിയുണ്ട്. തുടർന്നാണ് എ.ഐ.എസ്.എഫ് പ്രവർത്തകരെ പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇരുകൂട്ടർക്കെതിരേയും അഞ്ചൽ പൊലീസ് കേസെടുത്തു.


Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - sfi aisf clash in Anchal college
Next Story