Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മാളിൽ നടിമാർക്കെതിരെ ലൈംഗികാതിക്രമം; നടി കോഴിക്കോട് സിറ്റി പൊലീസ് കമീഷണർക്ക് പരാതി നൽകി
text_fieldsbookmark_border
കോഴിക്കോട്: കോഴിക്കോട്ടെ സ്വകാര്യമാളിൽ സിനിമ പ്രമോഷന് വേണ്ടിയെത്തിയ യുവനടിമാർ ലൈംഗികാതിക്രമം നേരിട്ട സംഭവത്തിൽ നടി കോഴിക്കോട് സിറ്റി പൊലീസ് കമീഷണർക്ക് പരാതി സമർപ്പിച്ചു. അതിക്രമം നേരിട്ട നടിമാരിലൊരാളാണ് കഴിഞ്ഞ ദിവസം സംഭവം സമൂഹമാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയത്.
മാളിലെ പ്രോഗ്രാം കഴിഞ്ഞ് ഇറങ്ങുന്നതിനിടെ ആൾക്കൂട്ടത്തിൽ നിന്നൊരാൾ കയറിപ്പിടിച്ചെന്ന് നടി പറഞ്ഞു. കൂടെയുണ്ടായ ഒരു സഹപ്രവർത്തകക്കും ഇതേ അനുഭവമുണ്ടായി. എന്നാൽ അവർ അതിനെതിരെ പ്രതികരിച്ചെങ്കിലും തനിക്കതിന് സാധിച്ചില്ലെന്നും നടി കൂട്ടിച്ചേർത്തു.
സിനിമ പ്രമോഷന്‍റെ ഭാഗമായി നിരവധി സ്ഥലങ്ങളിൽ പോയിട്ടുണ്ടെങ്കിലും ഇത്തരമൊരു അനുഭവം ആദ്യമായാണ് നേരിടേണ്ടി വന്നതെന്ന് നടി തന്‍റെ പോസ്റ്റിൽ പറയുന്നു. നടിമാരിൽ ഒരാൾ അതിക്രമം നടത്തുന്ന വ്യക്തിക്കെതിരെ കൈവീശി അടിക്കുന്ന ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.
Next Story

