Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വയനാട്ടിൽ ഏഴ് പേർക്ക് കൂടി ഷിഗല്ല സ്ഥിരീകരിച്ചു; പ്രതിരോധ നിയന്ത്രണ പ്രവർത്തനങ്ങൾ ശക്തം

text_fields
bookmark_border
വയനാട്ടിൽ ഏഴ് പേർക്ക് കൂടി ഷിഗല്ല സ്ഥിരീകരിച്ചു; പ്രതിരോധ നിയന്ത്രണ പ്രവർത്തനങ്ങൾ ശക്തം
cancel

കൽപറ്റ: വയനാട് ജില്ലയിൽ ഏഴ് പേർക്ക് കൂടി ഷിഗല്ല രോഗബാധ സ്‌ഥിരീകരിച്ചു. ഇതോടെ ഇതുവരെ ഷിഗല്ല സ്ഥിരീകരിച്ചവരുടെ എണ്ണം പതിനാറായി. പകർച്ച വ്യാധി നിരീക്ഷണവും പ്രതിരോധ നിയന്ത്രണ ബോധവത്കരണ പ്രവർത്തനങ്ങളും ജില്ലയിൽ ശക്തമാക്കിയതായി ജില്ലാ മെഡിക്കൽ ഓഫിസർ (ആരോഗ്യം) ഡോ. കെ.ടി. രേഖ അറിയിച്ചു. നിലവിൽ രോഗം സ്ഥിരീകരിച്ച 16 കുട്ടികളുടെയും ആരോഗ്യനില തൃപ്തികരമാണെന്നും ഡി.എം.ഒ അറിയിച്ചു.

രോഗലക്ഷണങ്ങളുള്ള കുട്ടികൾ മറ്റുള്ളവരുമായുള്ള സമ്പർക്കം പരമാവധി കുറക്കണമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകി. കുട്ടികളിൽനിന്ന് മറ്റുള്ളവരിലേക്കും മുതിർന്നവരിലേക്കും രോഗം പകരുന്നത് തടയാൻ ആവശ്യമായ മുൻകരുതലുകളും പ്രതിരോധ മാർഗങ്ങളും സ്വീകരിക്കേണ്ടതാണ്. പുതിയതായി രോഗലക്ഷണങ്ങൾ പ്രകടമാവുന്നുണ്ടെങ്കിൽ ഉടൻ ആരോഗ്യപ്രവർത്തകരെ അറിയിക്കുകയും അടുത്തുള്ള ആരോഗ്യ കേന്ദ്രങ്ങളിൽ ചികിത്സ തേടുകയും വേണം.

ആരോഗ്യ വകുപ്പ് പുറപ്പെടുവിച്ചിട്ടുള്ള ജാഗ്രതാ നിർദേശങ്ങളും പ്രതിരോധ മാർഗങ്ങളും പൊതുജനങ്ങൾ കർശനമായി പാലിക്കണമെന്നും വ്യക്തി, ഭക്ഷണ, പരിസര ശുചിത്വ കാര്യങ്ങളിൽ യാതൊരുവിധ വീഴ്ചയും വരുത്തരുതെന്നും രോഗലക്ഷണങ്ങൾ കണ്ടാൽ ഉടനടി അടുത്തുള്ള ആരോഗ്യ കേന്ദ്രങ്ങളിൽ ചികിത്സ തേടണമെന്നും സ്വയം ചികിത്സ പാടില്ലെന്നും ജില്ല മെഡിക്കൽ ഓഫിസർ അറിയിച്ചു.

രോ​ഗം വേ​ണ്ട, ത​ട്ടു​ക​ട​ക​ളി​ലൂ​ടെ

ക​ൽ​പ​റ്റ: ജി​ല്ല​യി​ൽ ഷി​ഗ​ല്ലെ സ്ഥി​രീ​ക​രി​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ൽ ആ​രോ​ഗ്യ മ​ന്ത്രി​യു​ടെ​യും ഭ​ക്ഷ്യ​സു​ര​ക്ഷ ക​മീ​ഷ​ണ​റു​ടെ​യും നി​ർ​ദേ​ശ​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ മി​ഷ​ൻ ക്ലീ​ൻ കേ​ര​ള ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ന്നു. രോ​ഗ​വ്യാ​പ​നം ത​ട​യു​ന്ന​തി​നും വൃ​ത്തി​ഹീ​ന​മാ​യ ത​ട്ടു​ക​ട​ക​ളി​ലൂ​ടെ രോ​ഗം പ​ക​രാ​നു​ള്ള സാ​ധ്യ​ത നി​യ​ന്ത്രി​ക്കു​ന്ന​തി​നു​മാ​യി വ്യാ​പ​ക പ​രി​ശോ​ധ​ന​ക​ളാ​ണ് ഭ​ക്ഷ്യ സു​ര​ക്ഷ വ​കു​പ്പ്, ന​ഗ​ര​സ​ഭ ആ​രോ​ഗ്യ വി​ഭാ​ഗ​വു​മാ​യി ചേ​ർ​ന്ന് സു​ൽ​ത്താ​ൻ ബ​ത്തേ​രി കേ​ന്ദ്രി​ക​രി​ച്ചു ന​ട​ത്തി​യ​ത്.

ഭ​ക്ഷ്യ സു​ര​ക്ഷ മാ​ന​ദ​ണ്ഡ​ങ്ങ​ൾ, പൊ​തു ശു​ചി​ത്വ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ എ​ന്നി​വ​യി​ൽ ഗു​രു​ത​ര​മാ​യ ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ൽ ബ​ന്ധ​പ്പെ​ട്ട ഒ​മ്പ​ത് സ്ഥാ​പ​ന​ങ്ങ​ൾ പൂ​ട്ടി​ച്ചു. ബ​ത്തേ​രി ഗാ​ന്ധി ജ​ങ്ഷ​നി​ലെ ബ​ഷീ​റി​ന്റെ ത​ട്ടു​ക​ട, ഈ​സ്റ്റേ​ൺ ടൂ​റി​സ്റ്റ് ഹോ​മി​ന് സ​മീ​പ​മു​ള്ള ഷം​സു​ദ്ദീ​ന്റെ ത​ട്ടു​ക​ട, ഉ​ഡു​പ്പി ഹോ​ട്ട​ലി​ന് സ​മീ​പ​ത്തെ സ​തീ​ശ​ന്റെ ത​ട്ടു​ക​ട, കോ​ട്ട​ക്കു​ന്നി​ലെ അ​ബ്ദു​ൽ ഖാ​ദ​റി​ന്റെ ത​ട്ടു​ക​ട, ചു​ള്ളി​യോ​ട് റോ​ഡി​ലെ ടീ ​ക​മ്പ​നി, ഗാ​ന്ധി ജ​ങ്ഷ​നി​ലെ സി​റ്റി ത​ട്ടു​ക​ട, ന്യൂ​ഫാ​സ്റ്റ് ഫു​ഡ്, കോ​ട്ട​ക്കു​ന്നി​ലെ ബ​ജി ക​ട, ചു​ള്ളി​യോ​ട് റോ​ഡി​ലെ ല​ക്ഷ്മി പാ​നി​പൂ​രി ക​ട എ​ന്നി​വ​യാ​ണ് പൂ​ട്ടി​യ​ത്. ന​ട​പ​ടി​ക​ൾ​ക്ക് സു​ൽ​ത്താ​ൻ ബ​ത്തേ​രി ന​ഗ​ര​സ​ഭ ക്ലീ​ൻ സി​റ്റി മാ​നേ​ജ​ർ, സു​ൽ​ത്താ​ൻ ബ​ത്തേ​രി എ​ഫ്.​എ​സ്.​ഒ, മാ​ന​ന്ത​വാ​ടി എ​ഫ്.​എ​സ്.​ഒ, ക​ൽ​പ​റ്റ എ​ഫ്.​എ​സ്.​ഒ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Seven more people in Wayanad confirmed to have Shigella
Next Story