Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പിണറായിക്കും റിയാസിനും വൻ തിരിച്ചടി: മാസപ്പടിയിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണ​മെന്ന് ഹൈകോടതി

text_fields
bookmark_border
പിണറായിക്കും റിയാസിനും വൻ തിരിച്ചടി: മാസപ്പടിയിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണ​മെന്ന് ഹൈകോടതി
cancel

കൊച്ചി: സി.എം.ആർ.എൽ - എക്സാലോജിക് മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനും മരുമകൻ പി.എ. മുഹമ്മദ് റിയാസിനും മകൾ ടി. വീണക്കും ഹൈകോടതിയിൽനിന്ന് വൻ തിരിച്ചടി. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ കേരള ഹൈക്കോടതി ഉത്തരവിട്ടു.

കെ.എം. ഷാജഹാൻ നൽകിയ ഹരജി പൂർണ്ണമായി അംഗീകരിച്ചുകൊണ്ടാണ് ജസ്റ്റിസ് എ. ബദറുദ്ദീന്റെ ബെഞ്ച് നിർണായക വിധി പ്രസ്താവിച്ചത്.

കേസിൽ നേരിട്ട് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യേണ്ടതില്ലെന്നും പ്രാഥമിക അന്വേഷണം നടത്തിയാൽ മതിയെന്നുമായിരുന്നു സംസ്ഥാന സർക്കാരിന്റെയും അഡ്വക്കേറ്റ് ജനറലിന്റെയും നിലപാട്. എന്നാൽ ഇ.ഡി സീൽ ചെയ്ത കവറിൽ സമർപ്പിച്ച റിപ്പോർട്ട് പരിശോധിച്ച കോടതി, എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താനുള്ള വ്യക്തമായ വിവരങ്ങളും വസ്തുതകളും ഇതിലുണ്ടെന്ന് കണ്ടെത്തി. സർക്കാരിന്റെ പ്രാഥമിക പരിശോധന എന്ന നിലപാടിനെ തള്ളിയാണ് കോടതി എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ നിർദ്ദേശിച്ചത്.

ഹൈകോടതി ഉത്തരവോടെ പിണറായിയും റിയാസും വീണയും കേസിൽ പ്രതിസ്ഥാനത്തേക്ക് വരികയും അന്വേഷണം നേരിടേണ്ടി വരികയും ചെയ്യും. സംസ്ഥാന വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നതോടെ, കള്ളപ്പണം തടയൽ (പി.എം.എൽ.എ) നിയമപ്രകാരം പുതിയ ഇ.സി.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണവുമായി മുന്നോട്ടുപോകാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് സാധിക്കും.

നേരത്തെ നിലനിന്നിരുന്ന നിയമതടസ്സങ്ങൾ മാറിയതോടെ കേന്ദ്ര ഏജൻസിക്ക് കേസിൽ കൂടുതൽ കർശന നടപടികളിലേക്ക് കടക്കാനാകും. അതേസമയം, ഹൈകോടതിയുടെ ഈ ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ അപ്പീൽ നൽകുമോ അതോ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുമോ എന്നതാണ് ഇനി അറിയേണ്ടത്.

പ്രാ​ഥ​മി​കാ​ന്വേ​ഷ​ണം: സ​ർ​ക്കാ​ർ വാ​ദം സിം​ഗി​ൾ​ബെ​ഞ്ച്​ ത​ള്ളി​യ​ത്​ സു​പ്രീം ​കോ​ട​തി വി​ധി​ക​ള​ട​ക്കം ചൂ​ണ്ടി​ക്കാ​ട്ടി

കൊ​ച്ചി: മാ​സ​പ്പ​ടി കേ​സി​ൽ പ്രാ​ഥ​മി​കാ​ന്വേ​ഷ​ണ​ത്തെ ന്യാ​യീ​ക​രി​ച്ചു​ള്ള സ​ർ​ക്കാ​ർ വാ​ദ​ങ്ങ​ളെ ത​ള്ളി​യാ​ണ്​ ഹൈ​കോ​ട​തി ഉ​ത്ത​ര​വു​ണ്ടാ​യ​ത്. ഇ.​ഡി​യെ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​യാ​യി കാ​ണാ​നാ​കി​ല്ലെ​ന്നും അ​വ​ർ സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ടി​ലെ വ​സ്തു​ത​ക​ൾ ഉ​റ​പ്പി​ക്കാ​ൻ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നു​മാ​യി​രു​ന്നു സ​ർ​ക്കാ​റി​ന്‍റെ ഒ​രു വാ​ദം.

എ​ന്നാ​ൽ, ക​ള്ള​പ്പ​ണ കേ​സ് അ​ന്വേ​ഷി​ക്കാ​ൻ അ​ധി​കാ​ര​പ്പെ​ട്ട ഏ​ജ​ൻ​സി​യാ​ണ് ഇ.​ഡി​യെ​ന്നും അ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്വേ​ഷ​ണ​ത്തി​നി​ടെ അ​ഴി​മ​തി ത​ട​യ​ൽ നി​യ​മ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കു​റ്റ​കൃ​ത്യ​ത്തി​ന്‍റെ തെ​ളി​വു​ക​ൾ ല​ഭി​ച്ച​പ്പോ​ൾ അ​ത്​​ പൊ​ലീ​സ്​ മേ​ധാ​വി​ക്ക്​ കൈ​മാ​റു​ക​യാ​ണ് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ൻ ചെ​യ്ത​തെ​ന്നും കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി.

അ​ന്വേ​ഷ​ണ​ത്തി​നി​ടെ മ​റ്റേ​തെ​ങ്കി​ലും നി​യ​മ​ലം​ഘ​ന​ത്തി​ന്‍റെ തെ​ളി​വു​ക​ൾ ല​ഭി​ച്ചാ​ൽ തു​ട​ർ ന​ട​പ​ടി​ക​ൾ​ക്കാ​യി ഉ​ചി​ത​മാ​യ ഏ​ജ​ൻ​സി​ക്ക് കൈ​മാ​റാ​മെ​ന്ന് പി.​എം.​എ​ൽ.​എ നി​യ​മ​ത്തി​ൽ വ്യ​വ​സ്ഥ​യു​ണ്ട്. തെ​ളി​വു​ക​ൾ ആ​ദ്യം ത​ന്നെ ല​ഭ്യ​മാ​യാ​ൽ പ്രാ​ഥ​മി​കാ​ന്വേ​ഷ​ണ​ത്തി​ന്‍റെ ആ​വ​ശ്യ​മി​ല്ലെ​ന്ന വി​ജ​യ് മ​ദ​ൻ​ലാ​ൽ ചൗ​ധ​രി കേ​സി​ലെ കോ​ട​തി വി​ധി​ക​ള​ട​ക്കം ഉ​ദ്ധ​രി​ച്ചാ​ണ്​ കോ​ട​തി ഉ​ത്ത​ര​വ്​ പു​റ​പ്പെ​ടു​വി​ച്ച​ത്.

കേ​സു​മാ​യി ബ​ന്ധ​​മി​ല്ലാ​ത്ത ഹ​ര​ജി​ക്കാ​ര​ന്​ ഇ​ത്ത​ര​മൊ​രു ഹ​ര​ജി ന​ൽ​കാ​നാ​വി​ല്ലെ​ന്നും ഹ​ര​ജി നി​ല​നി​ൽ​ക്കി​ല്ലെ​ന്നു​മു​ള്ള വാ​ദ​വും സ​ർ​ക്കാ​ർ ഉ​യ​ർ​ത്തി​യി​രു​ന്നു. നേ​ര​ത്തെ ഹൈ​കോ​ട​തി ജ​ഡ്ജി​മാ​ർ​ക്കെ​തി​​രാ​യ പ​രാ​മ​ശ​ത്തി​ന്‍റെ പേ​രി​ൽ കോ​ട​തി​യ​ല​ക്ഷ്യ ന​ട​പ​ടി നേ​രി​ട്ട​യാ​ളാ​ണെ​ന്നും ചു​ണ്ടി​ക്കാ​ട്ടി.

എ​ന്നാ​ൽ, അ​ഴി​മ​തി​ക്കെ​തി​രെ പ്ര​വ​ർ​ത്തി​ക്കു​ന്ന പൊ​തു പ്ര​വ​ർ​ത്ത​ക​നാ​ണ്​ ഹ​ര​ജി​ക്കാ​ര​നെ​ന്നും നേ​രി​ട്ട്​ കേ​സെ​ടു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ ന​ൽ​കി​യ ര​ണ്ട്​ നി​വേ​ദ​ന​ങ്ങ​ളി​ലും ന​ട​പ​ടി​യി​ല്ലാ​തി​രു​ന്ന​തി​നെ തു​ട​ർ​ന്നാ​ണ്​ കോ​ട​തി​യെ സ​മീ​പി​ച്ച​തെ​ന്നും സിം​ഗി​ൾ​ബെ​ഞ്ച്​ ചൂ​ണ്ടി​ക്കാ​ട്ടി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Major setback for Pinarayi and Riyas: High Court orders FIR to be registered in masappadi case
Next Story