കരിമ്പന നാട്ടിലേക്ക് കലാകിരീടം; 929 പോയൻറുമായി കോഴിക്കോട് രണ്ടാമത്
text_fieldsആലപ്പുഴ: കൗമാര കലാമേള കൊടിയിറങ്ങിയപ്പോൾ കപ്പ് കരിമ്പനയുടെ നാട്ടിലേക്ക്. 59ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ 932 പോയൻറ് നേടിയ പാലക്കാട് ജില്ലക്ക് കിരീടം. 929 പോയൻ റുമായി കോഴിക്കോട് രണ്ടാമതെത്തി. തുടര്‍ച്ചയായ 12 വര്‍ഷത്തെ വിജയത്തിനുശേഷമാണ് കോഴിക്കോടിന് കിരീടം നഷ്ടപ്പെടുന്നത്. 905 പോയൻറുമായി തൃശൂര്‍ മൂന്നാംസ്ഥാനം നേടി.
ഞായറാഴ്ച പുലര്‍ച്ചവരെ നീണ്ട മത്സരത്തില്‍ അവസാന നിമിഷങ്ങളില്‍ കോഴിക്കോടും പാലക്കാടും തമ്മില്‍ കടുത്ത മത്സരമാണ് നടന്നത്. പത്ത് ഹയർ അപ്പീൽ പരിഗണിക്കാനുള്ളതിനാൽ അന്തിമവിധി തിങ്കളാഴ്ചയേ പ്രഖ്യാപിക്കൂവെന്ന് ഡി.പി.െഎ അറിയിച്ചിരുന്നു. പ്രളയത്തെതുടർന്ന് ആർഭാടങ്ങൾ ഒഴിവാക്കി മൂന്നുദിവസമാക്കി 30 േവദികളിലായി നടത്തിയ കലോത്സവം ഒേട്ടറെ പ്രതിഭകളെ സമ്മാനിച്ചാണ് കൊടിയിറങ്ങിയത്. അടുത്ത കലോത്സവം കാസർകോട് അരങ്ങേറും.
