എസ്.ബി.ഐ ആക്രമണം: എൻ.ജി.ഒ യൂനിയൻ നേതാക്കൾക്ക് സസ്പെൻഷൻ
text_fieldsതിരുവനന്തപുരം: അഖിലേന്ത്യ പണിമുടക്ക് ദിവസം പ്രവർത്തിച്ച സ്റ്റാച്യൂവിലെ എസ്.ബി. ഐ ബാങ്ക് ആക്രമിച്ച കേസിൽ അറസ്റ്റിലായ മൂന്ന് എൻ.ജി.ഒ യൂനിയൻ നേതാക്കൾക്ക് സസ്പെൻഷൻ. സുരേഷ് ബാബു, സുരേഷ് കുമാർ, ശ്രീവത്സൻ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.
ഇവർ ഉൾപ്പടെ 8 നേതാക്കളുടെ ജാമ്യാപേക്ഷ തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി തള്ളി.
അഖിലേന്ത്യ പണിമുടക്ക് ദിവസം രാവിലെ 10.15നാണ് തിരുവനന്തപുരത്തെ എസ്.ബി.ഐ മെയിൻ ട്രഷറി ശാഖ അടിച്ചുതകർത്തത്. കമ്പ്യൂട്ടർ ഉൾപ്പെടെ ബാങ്കിനുള്ളിൽ ഒന്നര ലക്ഷം രൂപയുടെ നാശനഷ്ടം വരുത്തുകയും ബാങ്ക് മാനേജർ സന്തോഷിനെ അസഭ്യം പറയുകയും ചെയ്തുവെന്നാണ് കേസ്. ആക്രമണത്തിൽ ബാങ്കിെൻറ കമ്പ്യൂട്ടർ, ലാൻഡ് ഫോൺ, ഗ്ലാസ് ചേംബർ എന്നിവ നശിച്ചിരുന്നു.
