Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ശരത് ലാലി​ന്റെ സഹോദരിയുടെ വിവാഹമാണ് നാളെ, കൃപേഷും ശരത് ലാലും മുന്നിൽനിന്ന് നടത്തേണ്ട മംഗളകർമമായിരുന്നുവെന്ന് വി.ഡി. സതീശൻ: ‘ആ സന്തോഷവും നിറവും കെടുത്തിയത് സി.പി.എമ്മാണ്’.

text_fields
bookmark_border
sarath lals sister marriage
cancel
camera_alt

ശരത് ലാലിന്റെ കുടുംബത്തോടൊപ്പം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ

കോഴിക്കോട്: ​കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് നേതാവ് ശരത് ലാലി​ന്റെ സഹോദരി അമൃതയുടെ വിവാഹമാണ് നാളെ, കൃപേഷും ശരത് ലാലും മുന്നിൽ നിന്ന് നടത്തേണ്ട മംഗളകർമമായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ആ സന്തോഷവും നിറവും കെടുത്തിയത് സി.പി.എമ്മാണ്. മനസാക്ഷിയുള്ളവർ അത് മറക്കില്ല... പൊറുക്കില്ല... അമൃത; നേരിട്ട് അറിയുന്നതും അറിയാത്തതുമായ എത്രയോ പേരുടെ സഹോദരിയും മകളുമാണവൾ. നാളത്തെ ദിവസം അമൃതയുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ദിവസമാകട്ടെയെന്നും വി.ഡി. സതീശൻ. ഫേസ് ബുക്ക് പേജിലെഴുതിയ കുറിപ്പിലാണ് ഇക്കാര്യം പറയുന്നത്.

പ്രതിപക്ഷ നേതാവിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്

ശരത് ലാലിന്റെ സഹോദരി അമൃതയുടെ വിവാഹമാണ് നാളെ. കൃപേഷും ശരത് ലാലും മുന്നിൽ നിന്ന് നടത്തേണ്ട മംഗളകർമ്മമായിരുന്നു. ആ സന്തോഷവും നിറവും കെടുത്തിയത് സി.പി.എമ്മാണ്. മനസാക്ഷിയുള്ളവർ അത് മറക്കില്ല... പൊറുക്കില്ല...

അമൃത; നേരിട്ട് അറിയുന്നതും അറിയാത്തതുമായ എത്രയോ പേരുടെ സഹോദരിയും മകളുമാണവൾ. നാളെത്തെ ദിവസം അമൃതയുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ദിവസമാകട്ടെ... വരും നാളുകളെല്ലാം നന്മയും സന്തോഷവും നിറഞ്ഞതാകട്ടെ... പ്രിയപ്പെട്ട മകൾക്ക് വിവാഹ മംഗളാശംസകൾ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - sarath lal's sister marriage: Opposition leader's Facebook post
Next Story