Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ: ഭാരവാഹികളെ തെരഞ്ഞെടുത്തു

text_fields
bookmark_border
വാഫി വിലക്ക്: സമസ്ത നേതൃ സംഗമത്തിൽ ബഹളം
cancel

കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയിൽ ഒഴിവുവന്ന സ്ഥാനങ്ങളിലേക്ക് ഭാരവാഹികളെ തെരഞ്ഞെടുത്തു.

ചേലക്കാട് മുഹമ്മദ് മുസ്‍ലിയാരുടെ നിര്യാണം മൂലം ഒഴിവുവന്ന ട്രഷറര്‍ സ്ഥാനത്തേക്ക് കൊയ്യോട് പി.പി. ഉമ്മര്‍ മുസ്‍ലിയാരെയും പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, പി.കെ.പി. അബ്ദുസ്സലാം മുസ്‍ലിയാര്‍ എന്നിവരുടെ നിര്യാണം മൂലം ഒഴിവുവന്ന വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് എം.കെ. മൊയ്തീന്‍ കുട്ടി മുസ്‍ലിയാര്‍ കോട്ടുമല, എം.പി. കുഞ്ഞിമുഹമ്മദ് മുസ്‍ലിയാര്‍ നെല്ലായ എന്നിവരെയും ജോ. സെക്രട്ടറിയായിരുന്ന പി.പി. ഉമര്‍ മുസ്‍ലിയാര്‍ ട്രഷററായതിലൂടെ ഒഴിവുവന്ന സ്ഥാനത്തേക്ക് മുക്കം കെ. ഉമ്മര്‍ ഫൈസിയെയുമാണ് തെരഞ്ഞെടുത്തത്.

ഒഴിവുവന്ന ഏഴ് അംഗങ്ങൾക്ക് പകരമുള്ളവരെയും കോഴിക്കോട്ട് ചേര്‍ന്ന സമസ്ത കേന്ദ്ര മുശാവറ യോഗം ഐകകണ്ഠ്യേന തെരഞ്ഞെടുത്തു.

അസ്ഗറലി ഫൈസി പട്ടിക്കാട്, സി.കെ. അബ്ദുറഹിമാന്‍ ഫൈസി അരിപ്ര, സി.കെ. സൈദാലിക്കുട്ടി ഫൈസി ഓമച്ചുപ്പുഴ (മലപ്പുറം), എന്‍. അബ്ദുല്ല മുസ്‍ലിയാർ നടമ്മല്‍പൊയില്‍, ഒളവണ്ണ അബൂബക്കര്‍ ദാരിമി കുറ്റിക്കാട്ടൂര്‍ (കോഴിക്കോട്), പി.വി. അബ്ദുസ്സലാം ദാരിമി ആലംപാടി (കാസർകോട്), കെ.എം. ഉസ്മാന്‍ ഫൈസി തോടാര്‍ (ദക്ഷിണ കന്നഡ) എന്നിവരാണ് പുതുതായി കേന്ദ്ര മുശാവറയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Samastha Kerala Jamiatul Ulama office bearers
Next Story