Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഡ്രൈ ഡേയിൽ മദ്യവിൽപന; സി.പി.എം ബ്രാഞ്ച് സെക്രട്ടറിമാർ പിടിയിൽ
text_fieldsbookmark_border
പിടിയിലായ പ്രതി പി.എൻ. വിജയനും പ്രവീണും
അടിമാലി: ഡ്രൈ ഡേയിൽ വിൽപനക്ക് സൂക്ഷിച്ച മദ്യവുമായി സി.പി.എം ബ്രാഞ്ച് സെക്രട്ടറിമാർ പിടിയിൽ. രാജകുമാരി ബി. ഡിവിഷൻ ബ്രാഞ്ച് സെക്രട്ടറി നരിയാനിക്കാട്ട് എൻ.പി. വിജയൻ (56), അടിമാലി ഓടക്കാസിറ്റി ഈസ്റ്റ് ബ്രാഞ്ച് സെക്രട്ടറിയും ആനവിരട്ടി ലോക്കൽ കമ്മിറ്റി അംഗവുമായ മാടപ്പള്ളി വീട്ടിൽ പ്രവീൺ കുര്യാക്കോസ് (37) എന്നിവരാണ് പിടിയിലായത്.
ശനിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് രാജകുമാരിക്ക് സമീപം ബി ഡിവിഷനിലെ കടയിൽ വിൽപനക്ക് സൂക്ഷിച്ച മദ്യം സഹിതം ഉടുമ്പൻചോല എക്സൈസ് സംഘം വിജയനെ പിടികൂടിയത്.
അടിമാലി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ കെ.വി. രാജേഷ് കുമാറും സംഘവുമാണ് പ്രവീണിനെ ഓടക്കാസിറ്റിയിൽ നിന്ന് പിടികൂടിയത്. ഒമ്പത് ലിറ്റർ മദ്യവും ഓട്ടോറിക്ഷയും ഇയാളിൽ നിന്ന് പിടികൂടി.
Next Story

