Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക്‌ വികസന ഫണ്ടിന്റെ ഒന്നാം ഗഡു; 2228 കോടി രൂപ അനുവദിച്ചു

text_fields
bookmark_border
KN Balagopal
cancel

തിരുവനന്തപുരം: സംസ്ഥാനത്തെ ത്രിതല പഞ്ചായത്തുകൾക്കും നഗരസഭകൾക്കുമായി 2228.30 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. ഈ സാമ്പത്തിക വർഷത്തെ വികസന ഫണ്ടിന്റെ ഒന്നാം ഗഡുവായി 2150.30 കോടി രൂപയും, ഉപാധിരഹിത ഫണ്ടായി 78 കോടി രൂപയുമാണ്‌ അനുവദിച്ചത്‌.

വികസന ഫണ്ടിൽ ഗ്രാമ പഞ്ചായത്തുകൾക്ക്‌ 1132.79 കോടി രൂപ ലഭിക്കും. ജില്ലാ, ബ്ലോക്ക്‌ പഞ്ചായത്തുകൾക്ക്‌ 275.91 കോടി വീതവും, മുൻസിപ്പാലിറ്റികൾക്ക്‌ 221.76 കോടിയും, കോർപറേഷനുകൾക്ക്‌ 243.93 കോടിയും ലഭിക്കും. നഗരസഭകളിൽ മില്യൻ പ്ലസ്‌ സിറ്റീസിൽ പെടാത്ത 86 മുൻസിപ്പാലിറ്റികൾക്കായി 77.92 കോടി രൂപയും, കണ്ണൂർ കോർപറേഷന്‌ 8,46,500 കോടി രൂപയും ലഭിക്കും.

മുൻസിപ്പാലികൾക്ക്‌ ആകെ 300 കോടി രൂപയാണ്‌ ലഭിക്കുന്നത്‌. ഇതോടെ ഏപ്രിലിൽതന്നെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഈ സാമ്പത്തിക വർഷത്തെ പദ്ധതി പ്രവർത്തനങ്ങളുടെ നിർവഹണത്തിലേക്ക്‌ കടക്കാനാകുമെന്ന് ധനകാര്യ മന്ത്രി അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Rs 2228 crore allocated to local self-government bodies
Next Story