കലവൂർ ഗ്രാമീൺ ബാങ്കിൽ മോഷണ ശ്രമം
text_fieldsകലവൂർ ഗ്രാമീൺ ബാങ്കിെൻറ ഭിത്തി തുരന്ന നിലയിൽ, മോഷണശ്രമം നടന്ന കലവൂർ ഗ്രാമീൺ ബാങ്കിൽ ഡോഗ് സ്ക്വാഡ് പരിശോധന നടത്തുന്നു
മണ്ണഞ്ചേരി: കലവൂർ ഗ്രാമീൺ ബാങ്കിൽ മോഷണ ശ്രമം. ദേശീയപാതയിൽ കലവൂർ ജങ്ഷന് തെക്കുവശമുള്ള ബ്രാഞ്ചിൽ തിങ്കളാഴ്ച രാത്രി 11ന് ശേഷമാണ് മോഷണ ശ്രമം നടന്നത്.
മാനേജരുടെ മുറിയോട് ചേർന്നുള്ള ഭിത്തി തുരന്നാണ് മോഷ്ടാക്കൾ അകത്ത് കയറിയത്. ഒന്നും നഷ്ടപ്പെട്ടിട്ടില്ല. കാഷ് കൗണ്ടറിലും മറ്റും മോഷ്ടാക്കൾ കയറിയിട്ടുണ്ട്.
പുറത്തുനിന്ന് ഫ്യൂസും മറ്റും ഊരിമാറ്റി വൈദ്യുതി ബന്ധം വിച്ഛേദിച്ച നിലയിലായിരുന്നു. സി.സി.ടി.വി ബന്ധവും വേർപെടുത്തിയിരുന്നു. ജില്ല പൊലീസ് ചീഫ് ജി. ജയ്ദേവ്, ഡിവൈ.എസ്.പി ഡി.കെ. പൃഥ്വിരാജ്, സി.ഐ രവി സന്തോഷ് എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചു.
ഡോഗ് സ്ക്വാഡ്, വിരലടയാള വിദഗ്ധരും തെളിവെടുപ്പ് നടത്തി. പൊലീസ് നായ മണം പിടിച്ച് ബാങ്കിൽനിന്നും വടക്കോട്ടും മാർക്കറ്റിലും തുടർന്ന് കലവൂർ ജങ്ഷനിൽനിന്ന് കിഴക്കോട്ടും അര കിലോമീറ്ററോളം ഓടി. ഇവിടെ ഉപേക്ഷിക്കപ്പെട്ട നിലയിൽ മദ്യക്കുപ്പിയും മറ്റും പൊലീസ് കണ്ടെത്തി.
കൂടുതൽ തെളിവെടുപ്പിനായി മറ്റ് സി.സി.ടി.വി കാമറകളും പരിശോധിക്കും. ജൂഡി എന്ന പൊലീസ് നായയെയാണ് അന്വേഷണത്തിന് കൊണ്ടുവന്നത്. ഇതിെൻറ ആദ്യ തെളിവെടുപ്പായിരുന്നു ഇത്.

