Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സ്ഥാനാർഥി നിര്‍ണയത്തില്‍ തെറ്റുപറ്റിയെന്ന് റിപ്പോര്‍ട്ട്

text_fields
bookmark_border
ന്യൂനപക്ഷ സമുദായത്തില്‍പ്പെട്ട ഒരാളെ പോലും സ്ഥാനാര്‍ത്ഥിയാക്കാതിരുന്നതിൽ വിമര്‍ശനം
സ്ഥാനാർഥി നിര്‍ണയത്തില്‍ തെറ്റുപറ്റിയെന്ന് റിപ്പോര്‍ട്ട്
cancel

കണ്ണൂര്‍: തളിപ്പറമ്പിലും പയ്യന്നൂരിലും സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ തെറ്റുപറ്റിയെന്ന് സി.പി.എം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തില്‍ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. പയ്യന്നൂരിലെ ഫണ്ട് വിവാദ പ്രശ്‌നത്തില്‍ സത്യം അണികളെ ബോധ്യപ്പെടുത്തുന്നതിലും വീഴ്ച സംഭവിച്ചതായും റിപ്പോര്‍ട്ടില്‍ ഏറ്റുപറയുന്നു.

ഏരിയ കമ്മിറ്റിക്കും ഈ കാര്യത്തില്‍ വീഴ്ച സംഭവിച്ചതായി റിപ്പോര്‍ട്ടില്‍ വിമര്‍ശനമുണ്ട്. കെ.കെ. ശൈലജയെ പേരാവൂരിലേക്ക് മാറ്റിയത് മണ്ഡലം പിടിച്ചെടുക്കാന്‍ വേണ്ടിയാണ്. എന്നാല്‍ അവരെ ഒതുക്കാന്‍ വേണ്ടിയാണ് മട്ടന്നൂരില്‍ നിന്ന് പേരാവൂരിലേക്ക് മാറ്റിയതെന്ന പ്രചാരണത്തെ മറികടക്കാനായില്ല. റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.

അതേസമയം ജില്ലാ സെക്രട്ടറിക്കെതിരെ ചര്‍ച്ചയില്‍ പ്രതിനിധികളുടെ ഭാഗത്തുനിന്ന് രൂക്ഷ വിമര്‍ശനമാണുയര്‍ന്നത്. വീഴ്ചകള്‍ ഏരിയാ കമ്മിറ്റികളുടെ തലയില്‍ കെട്ടിവെക്കാന്‍ ശ്രമിച്ചുവെന്നാണ് അംഗങ്ങളുടെ വിമര്‍ശനം. ന്യൂനപക്ഷങ്ങള്‍ പാര്‍ട്ടിയില്‍ നിന്ന് അകന്നുവെന്ന് പറയുമ്പോള്‍ ജില്ലയില്‍ ന്യൂനപക്ഷ സമുദായത്തില്‍പ്പെട്ട ഒരാളെ പോലും സ്ഥാനാര്‍ത്ഥിയാക്കാതിരുന്നതും വലിയ വിമര്‍ശനത്തിനിടയാക്കി. വിപുലീകൃത ജില്ലാ കമ്മിറ്റിയോഗം തിങ്കളാഴ്ച വൈകീട്ടോടെ സമാപിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Report Flags Candidate Selection Error
Next Story