ഓടുന്ന ബസിന്റെ പിന്നിലെ കമ്പിയിൽ തൂങ്ങി വിദ്യാർഥികളുടെ റീൽസ് ചിത്രീകരണം
text_fieldsഓടുന്ന ബസിന്റെ പിന്നിലെ കമ്പിയിൽ തൂങ്ങി വിദ്യാർഥികൾ റീൽസ് ചിത്രീകരിക്കുന്നു
തലശ്ശേരി: ഓടുന്ന ബസിന്റെ പിന്നിലെ കമ്പിയിൽ തൂങ്ങി അപകടകരമായ റീൽസ് ചിത്രീകരണവുമായി വിദ്യാർഥികൾ. ദൃശ്യം സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. നഗരത്തിലെ ഒരു ഹയർസെക്കൻഡറി സ്കൂളിലെ ഏതാനും വിദ്യാർഥികളാണ് തലശ്ശേരി-വടകര റൂട്ടിലോടുന്ന രണ്ട് ബസുകളുടെ പിന്നിൽ കയറി റീൽസ് ചിത്രീകരിച്ചത്.
ബസ് നിർത്തി കണ്ടക്ടർ കുട്ടികളെ ഓടിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. സൈക്കിളിൽ മൂന്നാൾ കയറി തിരക്കേറിയ റോഡിലൂടെ ഓടിക്കുന്നതും കുട്ടികൾ പുറത്തുവിട്ട റീൽസിലുണ്ട്. സ്കൂളുകളിൽ മൊബൈൽ ഫോണുകൾക്ക് കർശന വിലക്കുള്ളപ്പോഴാണ് വിദ്യാർഥികളുടെ വഴിവിട്ട റീൽസ് ചിത്രീകരണം.

