Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

റസീന മരിച്ചത് സദാചാര പൊലീസിങ് കാരണമല്ലെന്ന് മാതാവ്: ‘മരണത്തിന് പിന്നിൽ ആൺ സുഹൃത്ത്, 40 പവനും പണവും തട്ടി; അറസ്റ്റിലായ മക്കൾ പാവങ്ങൾ’

text_fields
bookmark_border
റസീന മരിച്ചത് സദാചാര പൊലീസിങ് കാരണമല്ലെന്ന് മാതാവ്: ‘മരണത്തിന് പിന്നിൽ ആൺ സുഹൃത്ത്, 40 പവനും പണവും തട്ടി; അറസ്റ്റിലായ മക്കൾ പാവങ്ങൾ’
cancel

കണ്ണൂര്‍: മമ്പറം കായലോട്ടെ യുവതിയുടെ ആത്മഹത്യക്ക് കാരണം സദാചാര പൊലീസിങ് അല്ലെന്ന് യുവതിയുടെ മാതാവ്. മരണത്തിന് പിന്നി​ൽ മയ്യിൽ സ്വദേശിയായ ആൺസുഹൃത്താണെന്നും അയാൾ റസീനയുടെ 40 പവൻ സ്വർണവും പണവും തട്ടിയെടുത്തുവെന്നും റസീനയുടെ മാതാവ് ഫാത്തിമ മാധ്യമങ്ങളോട് പറഞ്ഞു. പൊലീസ് അറസ്റ്റ് ചെയ്തവർ നിരപരാധികളാണ്. സദാചാര പൊലീസിങ് നടന്നിട്ടില്ലെന്നും അവർ പറഞ്ഞു.

‘ഇയാളുമായി കൂട്ടുകെട്ട് തുടങ്ങിയ ശേഷം നമ്മളെ കണ്ടുകൂടാത്ത രീതിയിലായിരുന്നു പെരുമാറ്റം. ഇവൻ അവിടെ വരുന്ന വിവരം രണ്ടുദിവസം മുമ്പാണ് അറിഞ്ഞത്. എന്റെ മോൾക്ക് നീതി കിട്ടണം. ഇഷ്ടംപോലെ സ്വർണം ഉണ്ടായിരുന്നു. 40 പവനോളം നൽകിയാണ് വിവാഹം കഴിപ്പിച്ചത്. ഇപ്പോൾ സ്വർണം ഒന്നുമില്ല, കുറേ പേരോട് കടവും വാങ്ങിയിട്ടുണ്ട്. മരണശേഷമാണ് ഓരോരുത്തർ വന്ന് തങ്ങളോട് കടം വാങ്ങിയതിന്റെ കണക്ക് പറയുന്നത്. അവൻ മോളെ ചൂഷണം ചെയ്തിട്ടുണ്ട് എന്നാണ് തോന്നുന്നത്. ഒന്നുരണ്ടു തവണ കാറിൽ കയറി പോകുന്നത് ചിലർ കണ്ടിരുന്നു. ഇപ്പോൾ അറസ്റ്റിലയാവർ പാവങ്ങളാണ്. എന്റെ ചേച്ചിയുടെ മക്കളാണ്. അവർ നല്ലതിന് വേണ്ടിയാണ് ചെയ്തത്. അവർ കാറിൽനിന്ന് ഇറക്കി സ്കൂട്ടറിൽ വീട്ടിൽ കൊണ്ടുവിടുകയാണ് ചെയ്തത്. വേറെ ഒന്നും അവർ ചെയ്തിട്ടില്ല’ -മാതാവ് പറഞ്ഞു.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് റസീനയെ മരിച്ച നിലയിൽ കണ്ടെത്തിയത്. സദാചാര ആക്രമണമെന്നരോപിച്ച് മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പൊലീസ് അറസ്റ്റ് ചെയ്തവരെല്ലാം യുവതിയുടെ ബന്ധുക്കളാണ്. സദാചാര ആക്രമണം തന്നെയെന്നും തെളിവുണ്ടെന്നും പൊലീസ് വ്യക്തമാക്കി. പറമ്പായി സ്വദേശികളായ വി.സി. മുബഷിർ, കെ.എ. ഫൈസൽ, വി.കെ. റഫ്നാസ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായവര്‍ എസ്‍ഡിപിഐ പ്രവര്‍ത്തകരാണെന്ന് പൊലീസ് പറഞ്ഞു. ആൺസുഹൃത്തുമായി കാറിൽ ഒരുമിച്ച് കണ്ടതിന്റെ പേരിൽ പരസ്യ വിചാരണ നടത്തിയ മനോവിഷമത്തിലാണ് പറമ്പായി സ്വദേശി റസീന ആത്മഹത്യ ചെയ്തതെന്നാണ് പൊലീസ് പറയുന്നത്.

കണ്ണൂർ മയ്യിൽ സ്വദേശിയായ യുവാവിനൊപ്പം അച്ചങ്കര പള്ളിക്ക് സമീപം കാറിൽ സംസാരിച്ചിരിക്കുകയായിരുന്നു റസീന. നിലവിൽ അറസ്റ്റിലായ യുവാകൾ ഇരുവരെയും ചോദ്യം ചെയ്തു. കൂടുതൽ ആൾക്കാരെ വിളിച്ചുവരുത്തി പരസ്യമായി അപമാനിച്ചെന്നും റസീനയുടെ ആത്മഹത്യ കുറിപ്പിലുണ്ടെന്ന് പൊലീസ് പറയുന്നു. തുടർന്ന് യുവാവിനെ സമീപത്തെ മൈതാനത്ത് എത്തിച്ച് ക്രൂരമായി മർദിച്ചെന്നും മൊബൈൽ ഫോണും ടാബും പ്രതികൾ കൈക്കലാക്കിയെന്നും പരാതിയുണ്ട്. പിന്നാലെയാണ് റസീനയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

ആത്മഹത്യ കുറിപ്പിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മൂന്ന് പേരെ പിണറായി പൊലീസ് അറസ്റ്റ് ചെയ്തത്. റസീനയുടെ കുടുംബത്തിന്റെ പരാതിയിൽ തലശേരി എ.സി.പിയുടെ മേൽനോട്ടത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്നാൽ, ആൺ സുഹൃത്ത് റസീനയുടെ സ്വർണവും പണവും തട്ടിയെടുത്തതായും ഇക്കാര്യം വീട്ടുകാർ അറിഞ്ഞതാണ് ആത്മഹത്യക്ക് കാരണമെന്നും അറസ്റ്റിലായവരുടെ ബന്ധുക്കൾ ആരോപിക്കുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Raseena's Mother denies moral policing
Next Story