രാജ്യറാണി: എ.സി കോച്ച് കൂട്ടാൻ സ്ലീപ്പർ വെട്ടിക്കുറച്ചു
text_fieldsതിരുവനന്തപുരം: കൊച്ചുവേളി-നിലമ്പൂർ (16349), നിലമ്പൂർ-കൊച്ചുവേളി (16350) രാജ്യറാണി എക്സ്പ്രസുകളിൽ എ.സി കോച്ചിെൻറ എണ്ണം കൂട്ടുന്നതിന് ഒരു സ്ലീപ്പർ കോച്ച് വെട്ടിക്കുറച്ചു. നിലവിലെ സ്ലീപ്പർ കോച്ചുകൾ നിലനിർത്തിത്തന്നെ പുതിയ എ.സി കോച്ചുകൾ അനുവദിക്കാെമന്നിരിക്കെയാണ് റെയിൽവേയുടെ തലതിരിഞ്ഞ തീരുമാനം.
ഒരു സ്ലീപ്പർ കോച്ച് വെട്ടിക്കുറച്ചാണ് പകരം ഒരു എ.സി ടു ടയർ കോച്ച് വർധിപ്പിച്ചിരിക്കുന്നത്. ഇൗമാസം 15 മുതലാണ് ഇൗ ക്രമീകരണം. ഇതോടെ രണ്ട് എ.സി ടു ടയർ, ഒരു എ.സി ത്രീ ടയർ ആറ് സ്ലീപ്പർ ക്ലാസുകൾ, രണ്ട് ജനറൽ കോച്ചുകൾ, രണ്ട് ലഗേജ് കം ബ്രേക്ക് വാൻ എന്നിവയാണ് ഇനി രാജ്യറാണിയിലുണ്ടാവുക.
തുരേന്താ എക്സ്പ്രസുകളിൽ അധിക കോച്ച് യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് ഹസ്രത്ത് നിസാമുദ്ദീൻ-എറണാകുളം (12284), എറണാകുളം-ഹസ്രത്ത് നിസാമുദ്ദീൻ (12283) തുരേന്താ എക്സ്പ്രസുകളിൽ താൽക്കാലികമായി ഒരു എ.സി ത്രീ ടയർ കോച്ചും ഒരു സ്ലീപ്പർ കോച്ചും വർധിപ്പിച്ചു. ഒക്ടോബർ അഞ്ചിനും 26നും ഇടയിൽ നിസാമുദ്ദീനിൽനിന്നും ഒക്ടോബർ എട്ടിനും 29നും ഇടയിൽ എറണാകുളത്തുനിന്നും പുറപ്പെടുന്ന സർവിസുകളിലാണ് വർധിപ്പിച്ച കോച്ചുകളുണ്ടാവുക.
