രാഹുൽ ഗാന്ധി ഉദ്ഘാടനം ചെയ്യാനിരുന്ന റോഡുകൾ പി.വി.അൻവർ ഉദ്ഘാടനം ചെയ്തു; ചട്ടലംഘനമെന്ന് കോൺഗ്രസ്
text_fieldsനിലമ്പൂർ: വയനാട് മണ്ഡലത്തിൽ രാഹുൽ ഗാന്ധി നടത്താനിരുന്ന റോഡുകളുടെ നിർമാണോദ്ഘാടനം പി.വി അൻവർ എം.എൽ.എ നടത്തിയതിൽ വിവാദം പുകയുന്നു. രാഹുൽ ഗാന്ധി ഉദ്ഘാടനം ചെയ്യാൻ ഒരു ദിവസം മാത്രം ബാക്കിയുള്ളപ്പോഴാണ് പി.വി.അൻവർ എം.എൽ.എ നിർമാണോദ്ഘാടനം നടത്തിയത്.
പ്രധാനമന്ത്രി ഗ്രാമീൺ സഡക് യോജന റോഡുകളുടെ(പി.എം.ജി.എസ്.വൈ) നിര്‍മാണോദ്ഘാടനമാണ് എം.എൽ.എ നിർവഹിച്ചത്. കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്‍റെ സര്‍ക്കുലർ ലംഘിച്ചാണ് പി.വി അൻവർ റോഡുകൾ ഉദ്ഘാടനം ചെയ്തതെന്നാണ് കോൺഗ്രസിന്റെ ആരോപണം.
പി.വി അന്‍വറിന്‍റെ നടപടി രാഷ്ട്രീയ പാപ്പരത്തമാണെന്നും കോൺഗ്രസ് ആരോപിച്ചു. പി.എം.ജി.എസ്.വൈ റോഡുകള്‍ ഉദ്ഘാടനം ചെയ്യേണ്ടത് എം.പി മാരാണെന്നാണ് കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്‍റെ സര്‍ക്കുലര്‍. അതേസമയം, മൂന്ന് ദിവസം നാല് ജില്ലകളിലായി വിവിധ പരിപാടികളിൽ പങ്കെടുക്കാൻ രാഹുൽ ഗാന്ധി എം.പി കേരളത്തിലെത്തി.

