Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പുതുച്ചേരിയിൽ ബാലികയുടെ മൃതദേഹം അഴക്കുചാലിൽ; ആറു പേർ കസ്റ്റഡിയിൽ

text_fields
bookmark_border
പുതുച്ചേരിയിൽ ബാലികയുടെ മൃതദേഹം അഴക്കുചാലിൽ; ആറു പേർ കസ്റ്റഡിയിൽ
cancel

മാഹി: പുതുച്ചേരിയിൽ കാണാതായ ബാലികയുടെ മൃതദേഹം അഴുകിയ നിലയിൽ അഴക്കുചാലിൽ കണ്ടെത്തി. മുതിയാൽപേട്ടിലെ ഒമ്പത് വയസുകാരി പെൺകുട്ടിയെ ആണ് വീടിന് സമീപത്തെ അഴക്കുചാലിൽ ചാക്കിനുള്ളിൽ കൈയും കാലും കെട്ടിയ നിലയിൽ കണ്ടെത്തിയത്. കാണാതായി നാലു ദിവസത്തിന് ശേഷമാണ് അഴുക്കുചാലിൽ നിന്ന് ദുമൃതദേഹം കണ്ടെത്തിയത്.

പെൺകുട്ടിയുടെ ദുരൂഹ മരണത്തിൽ ആറു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇതിൽ ഒരാൾ 18 വയസിന് താഴെയുള്ള ആളാണ്. കഴിഞ്ഞ ശനിയാഴ്ചയാണ് അഞ്ചാം ക്ലാസ് വിദ്യാർഥിനിയെ കാണാതാകുന്നത്.

വൈകീട്ട് കളിക്കാൻ പോയ കുട്ടിയെ കാണാതായതോടെ രാത്രി എട്ടു മണിയോടെ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. വീടിന് സമീപത്തെ റോഡിലൂടെ കുട്ടി കളിക്കാൻ പോകുന്നതിന്റെ സി.സി.ടിവി ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. കുട്ടിയെ കാണാതായ സംഭവത്തിൽ വൻ പ്രതിഷേധമാണ് ഉയർന്നത്. പ്രതിഷേധത്തിന്‍റെ ഭാഗമായി നാട്ടുകാർ റോഡ് ഉപരോധിച്ചിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Puducherry girl's body in drain; Six people are in custod
Next Story