പി.എസ്.സി പരീക്ഷ: കെ.എസ്.ആർ.ടി.സി അധികം നേടിയത് 13 ലക്ഷം രൂപ
text_fieldsകോഴിക്കോട്: ശനിയാഴ്ച നടന്ന പി.എസ്.സിയുടെ വില്ലേജ് അസിസ്റ്റൻറ് പരീക്ഷക്ക് ഉദ്യോഗാർഥികൾക്ക് യാത്രാ സൗകര്യം ഏർപ്പെടുത്തി കെ.എസ്.ആർ.ടി.സി സാമ്പത്തിക നേട്ടമുണ്ടാക്കി. വിവിധ സ്ഥലങ്ങളിലേക്കുള്ള ബസുകൾ ക്രമീകരിച്ചാണ് അധിക വരുമാനം നേടിയത്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകൾ ഉൾപ്പെടുന്ന കോഴിക്കോട് സോൺ ശനിയാഴ്ച മാത്രം 13 ലക്ഷത്തിലേറെ രൂപ അധികവരുമാനമുണ്ടാക്കി.
ഉദ്യോഗാർഥികളുടെ സൗകര്യാനുസരണം ബസുകൾ ക്രമീകരിക്കണമെന്ന് അധികൃതർ വെള്ളിയാഴ്ച മുഴുവൻ ഡിപ്പോകൾക്കും നിർദേശം നൽകിയിരുന്നു. ഇതനുസരിച്ച് കോഴിക്കോട്-കണ്ണൂർ, കോഴിക്കോട് -മാനന്തവാടി അടക്കമുള്ള റൂട്ടുകളിൽ ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നു.
