Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പ്രഫ.സിദ്ദീഖ് ഹസൻ; മാനുഷിക പരിഗണനകൾക്ക് മുൻഗണന നൽകിയ നേതാവ് -അബ്ദുർ റഖീബ്
text_fieldsbookmark_border
ന്യൂഡൽഹി: മാനുഷിക പരിഗണനകൾക്ക് മുൻഗണന നൽകി വിവിധ മേഖലകളിൽ ഇത്രത്തോളം ഇടപെടലുകൾ നടത്തിയ മറ്റൊരു നേതാവ് ഉണ്ടാകില്ലെന്ന് ജമാഅത്തെ ഇസ്ലാമി കേന്ദ്ര കൂടിയാലോചന സമിതി അംഗവും ആൾ ഇന്ത്യാ പേഴ്സണൽ ലോ ബോർഡ് അംഗവുമായ അബ്ദുർ റഖീബ് പറഞ്ഞു.
പ്രഫ.കെ.എ സിദ്ദീഖ് ഹസൻ സാഹിബുമായുള്ള പഴയകാല ബന്ധം ഓർത്തെടുക്കുകയായിരുന്നു അദ്ദേഹം. മാധ്യമം ദിനപത്രം, മീഡിയ വൺ, എ.ഐ.സി.എൽ, വിഷൻ 2016, അൽ ഷിഫ തുടങ്ങിയവക്ക് തുടക്കം കുറിച്ച വിപ്ലവകാരിയായ നേതാവായിരുന്നു അദ്ദേഹം.
പ്രഫ.സിദ്ദീഖ് ഹസനോടൊപ്പം നിരവധി അനുഭവങ്ങളുണ്ട്. ഒരേ സ്വപ്നങ്ങളാണ് ഞങ്ങൾക്ക് ഇരുവർക്കുമുണ്ടായിരുന്നതെങ്കിൽ എന്റെ സമീപനം അദ്ദേഹത്തിൽ നിന്ന് ചെറുതായി വ്യത്യാസമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ കുടുംബത്തിന് ക്ഷമയുണ്ടാകട്ടെയെന്നും അബ്ദുർ റഖീബ് കൂട്ടിച്ചേർത്തു.
Next Story

