സ്വകാര്യ ബസുടമകള്‍ പ്രക്ഷോഭത്തിലേക്ക്
text_fieldsതൃശൂര്‍: വിവിധ ആവശ്യങ്ങളുന്നയിച്ച് സംസ്ഥാന പ്രൈവറ്റ് ബസ് ഓപറേറ്റേഴ്സ് ഫെഡറേഷന് പ്രക്ഷോഭത്തിനൊരുങ്ങുന്നു. പ്രതിഷേധസംഗമം, സെക്രട്ടേറിയറ്റ് മാര്‍ച്ച്, ബസ് സര്‍വിസ് നിര്‍ത്തിവെച്ചുള്ള സമരം എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളായാണ് പ്രക്ഷോഭം ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.
ഫെബ്രുവരി 20ന് തൃശൂര്‍, 22ന് കോഴിക്കോട്, 25ന് കോട്ടയം എന്നിവിടങ്ങളിലാണ് മേഖല പ്രതിഷേധ സംഗമം നടക്കുക. 20ന് വൈകീട്ട് അഞ്ചിന് തൃശൂരില്‍ നടക്കുന്ന സംഗമത്തില്‍ തൃശൂര്‍, പാലക്കാട്, എറണാകുളം, ഇടുക്കി എന്നീ ജില്ലകളില്‍നിന്നുള്ള ബസുടമകള്‍ പങ്കെടുക്കും. തുടര്‍ന്ന് മാര്‍ച്ചില്‍ സെക്രട്ടേറിയറ്റ് മാര്‍ച്ച് നടക്കും.

