Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആക്കുളം ബൈപാസിൽ പൊലീസ് ജീപ്പ് മറിഞ്ഞു രണ്ട് പേർക്ക് പരിക്ക്

text_fields
bookmark_border
ആക്കുളം ബൈപാസിൽ പൊലീസ് ജീപ്പ് മറിഞ്ഞു രണ്ട് പേർക്ക് പരിക്ക്
cancel

കഴക്കൂട്ടം : ആക്കുളം ബൈപാസിൽ നിയന്ത്രണം തെറ്റിയ പൊലീസ് ജീപ്പ് റോഡിലെ ഡിവൈഡറിൽ ഇടിച്ച് രണ്ട് പൊലീസുകാർക്ക് പരിക്ക്. ട്രാഫിക് പൊലീസിന്റെ ഹൈവേ പെട്രോൾ വാഹനമായ ചീറ്റ വാഹനമാണ് അപകടത്തിൽപ്പെട്ടത്. ആക്കുളം ബൈപ്പാസിൽ ടി.എസ്.സി.ആശുപത്രിക്ക് മുന്നിൽ ഇന്നലെ രാവിലെ പതിനൊന്നുമണിക്കാണ് സംഭവം.

കഴക്കൂട്ടം ഭാഗത്ത് നിന്നെത്തിയ ഹൈവേ പെട്രോൾ വാഹനം ഇടതു വശത്തുകൂടി ഓവർടേക്ക് ചെയ്യാതിരിക്കാൻ വെട്ടിത്തിരിച്ചപ്പോൾ നിയന്ത്രണം തെറ്റി റോഡിന് മദ്ധ്യഭാഗത്തെ ഡിവൈഡറിന് മുകളിലൂടെ മറുവശത്തേക്ക് മറിയുകയായിരുന്നു. ഉടൻ തന്നെ സ്ഥലത്തെത്തിയ നാട്ടുകാരും തുമ്പ പൊലീസും പരിക്കേറ്റ പൊലീസുകാരെ ആശുപത്രിയിലേക്ക് മാറ്റി. പൊലീസുകാരുടെ പരിക്ക് ഗുരുതരമല്ല. ക്രെയിൻ ഉപയോഗിച്ച് വാഹനം അപകടസ്ഥലത്ത് നിന്ന് മാറ്റി ഗതാഗതതടസം ഒഴിവാക്കി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Police jeep overturned on Akkulam bypass, two injured
Next Story