Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘പേപ്പര്‍ പൂരിപ്പിച്ച് കെട്ടിവെക്കാന്‍ കാശുള്ള ആര്‍ക്കും മത്സരിക്കാം’; വിമതശല്യത്തെ കുറിച്ച് പി.കെ. കുഞ്ഞാലിക്കുട്ടി

text_fields
bookmark_border
PK Kunhalikutty
cancel

കോഴിക്കോട്: ഉപ തെരഞ്ഞെടുപ്പുകളിലെ വിമതശല്യം യു.ഡി.എഫിന് തിരിച്ചടിയാവില്ലെന്ന് മുസ്‍ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.എൽ.എ. പേപ്പര്‍ പൂരിപ്പിച്ച് കെട്ടിവെക്കാന്‍ കാശുള്ള ആര്‍ക്കും തെരഞ്ഞെടുപ്പില്‍ മത്സരിക്കാം.

യു.ഡി.എഫ് വളരെ തൃപ്തിയിലാണ്. പ്രിയങ്ക ഗാന്ധിയുടെ വരവോടെ ഉപതെരഞ്ഞെടുപ്പ് രംഗം മുഴുവന്‍ യു.ഡി.എഫിന്റെ കൈയിലാകും. ഇന്ത്യ കണ്ടിട്ടില്ലാത്ത വലിയ ഭൂരിപക്ഷം വയനാട്ടില്‍ പ്രിയങ്കക്ക് ലഭിക്കും. വരാന്‍പോകുന്നത് ഇൻഡ്യ മുന്നണിയുടെ കാലമാണ്.

മാധ്യമങ്ങള്‍ പി.വി. അന്‍വറിന് അമിത പ്രാധാന്യം നല്‍കുകയാണ്. അൻവറുമായി ബന്ധപ്പെട്ട് ഇനി പ്രതികരണത്തിനില്ല. ഉരുള്‍പൊട്ടി ഇത്രകാലമായിട്ടും കേന്ദ്ര-കേരള സര്‍ക്കാറുകള്‍ വയനാടിനായി ഒന്നും ചെയ്തില്ല. അത്തരം കാര്യങ്ങളാണ് തെരഞ്ഞെടുപ്പിൽ ചര്‍ച്ചയാകേണ്ടതെന്നും കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - PK Kunhalikutty react to Rebel Candidates
Next Story