Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'എന്തൊരു ശിക്ഷ!'; ശ്രീ​റാമിന്‍റെ നി​യ​മനത്തിനെതിരെ പി.കെ. അബ്ദുറബ്ബ്

text_fields
bookmark_border
Sriram Venkataraman, PK Abdu Rabb, km basheer
cancel
Listen to this Article

കോഴിക്കോട്: ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​നെ ആ​ല​പ്പു​ഴ ക​ല​ക്ട​റാ​യി നി​യ​മി​ച്ചതിനെതിരെ രൂക്ഷ വിമർശനവുമായി മുസ് ലിം ലീഗ് നേതാവും മുൻ മന്ത്രിയുമായ പി.കെ. അബ്ദുറബ്ബ്. ശ്രീ​റാമിനെ മാറ്റി നിയമിച്ചതിനെ 'എന്തൊരു ശിക്ഷ!' എന്നാണ് അബ്ദുറബ്ബ് ഫേസ്ബുക്കിൽ കുറിച്ചത്. മാധ്യമപ്രവർത്തകൻ കെ.എം. ബഷീറിനെ കാറിടിച്ച് കൊന്നക്കേസിലെ പ്രതിയായ ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​നെ കുറിച്ച് മുൻ മന്ത്രിയും സി.പി.എം നേതാവുമായ എം.എം. മണി എഴുതിയ ഫേസ്ബുക്ക് പോസ്റ്റും അബ്ദുറബ്ബ് പങ്കുവെച്ചിട്ടുണ്ട്.

നിലവിൽ ആ​രോ​ഗ്യ​ വ​കു​പ്പ്​ ജോ​യ​ന്‍റ്​ സെ​ക്ര​ട്ട​റിയായിരുന്നു ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​ൻ. ശ്രീ​റാമിന്‍റെ ഭാര്യയും ആ​ല​പ്പു​ഴ ക​ല​ക്ട​റുമായ ഡോ. ​രേ​ണു​രാ​ജി​നെ​ എ​റ​ണാ​കു​ളം കലക്ടറായി മാറ്റി നിയമിച്ചു. ​

പി.കെ. അബ്ദുറബ്ബ് ഫേസ്ബുക്ക് പോസ്റ്റ്

സിറാജ് ദിനപത്രത്തിന്‍റെ തിരുവനന്തപുരം ബ്യൂറോ ചീഫായിരുന്ന കെ.എം. ബഷീറിനെ കാറിടിച്ചു കൊന്ന കേസിൽ കുറ്റാരോപണ വിധേയനായ ഐ.എ.എസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കട്ടരാമൻ സർവ്വീസിൽ തിരിച്ചെടുത്തിട്ട് നാളേറെയായി.

ബഷീർ കൊല്ലപ്പെട്ടിട്ട് ഈ വരുന്ന ആഗസ്ത് 3ന് മൂന്നു വർഷം തികയുമ്പോൾ കുറ്റാരോപണ വിധേയനായ ആ ഐ.എ.എസ് ഉദ്യോഗസ്ഥനെ കലക്ടറാക്കി തിരുവനന്തപുരത്ത് നിന്നും 150 കിലോമീറ്റർ അകലെ ആലപ്പുഴയിലേക്ക് നാടു കടത്തിയിരിക്കുന്നു.. എന്തൊരു ശിക്ഷ!

എം.എം.മണി അന്ന് എഫ്.ബി പോസ്റ്റിൽ പറഞ്ഞതെത്ര ശരി..! ഐ.എ.എസ് ഉദ്യോഗസ്ഥനെന്ന ഒരു പരിഗണനയും നൽകിയില്ല... ഓടിച്ചു വിട്ടു അങ്ങകലെ ആലപ്പുഴയിലേക്ക്!



Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - PK Abdu Rabb against Sriram Venkataraman's appointment
Next Story