Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പിണറായിക്ക് സംഘിപ്പനി ബാധിച്ചെന്ന് പി.കെ ഫിറോസ്; ‘ആദ്യ ഡോസ് വാക്സിന്‍ പാലക്കാട്ടെ വോട്ടർമാർ നൽകും’

text_fields
bookmark_border
പി​.കെ ഫിറോസ്​
cancel

പാലക്കാട്: മുഖ്യമന്ത്രി പിണറായി വിജയന് സംഘിപ്പനി ബാധിച്ചെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറൽ പി.കെ ഫിറോസ്. സംഘിപ്പനി മാറാനുള്ള വാക്സിന്‍റെ ആദ്യ ഡോസ് 20ന് പാലക്കാട്ടെ വോട്ടർമാർ നൽകുമെന്നും ഫിറോസ് പറഞ്ഞു.

മുനമ്പം വിഷയത്തിൽ ക്രൈസ്തവ സമുദായത്തിന് മുസ് ലിംകളോട് വിരോധം ഉണ്ടാക്കാനുള്ള സി.പി.എം നടത്തി. ആ തീ കെടുത്താൻ വേണ്ടിയാണ് സാദിഖലി തങ്ങൾ ശ്രമിച്ചത്.

ആ വർഗീയ ധ്രുവീകരണത്തിന് തടസം നിന്നതാണ് സാദിഖലി തങ്ങളോട് വിരോധം വരാൻ കാരണമെന്നും പി.കെ ഫിറോസ് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

പാണക്കാട് സാദിഖലി തങ്ങൾ-സന്ദീപ് വാര്യർ കൂടിക്കാഴ്ചക്കെതിരെ രൂക്ഷ വിമർശനമാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയത്. ഇ​പ്പോ​ഴ​ത്തെ പാ​ണ​ക്കാ​ട് ത​ങ്ങ​ൾ ജ​മാ​അ​ത്തെ ഇ​സ്‌​ലാ​മി​യു​ടെ അ​നു​യാ​യി​യെ​ പോ​ലെ പെ​രു​മാ​റു​ന്ന ആ​ളാ​ണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.

ബാ​ബ​രി മ​സ്ജി​ദ് ത​ക​ർ​ക്കു​ന്ന സ​മ​യ​ത്ത് കോ​ൺ​ഗ്ര​സി​നാ​യി​രു​ന്നു കേ​ന്ദ്ര​ഭ​ര​ണം. മ​ന്ത്രി​സ്ഥാ​ന​ങ്ങ​ൾ ന​ഷ്ട​പ്പെ​ടു​ത്തി ഇ​തി​നെ​തി​രെ പ്ര​തി​ക​രി​ക്കാ​ൻ മു​സ്‍ലിം ലീ​ഗ് ത​യാ​റാ​യി​ല്ല. ഇ​തി​ൽ ലീ​ഗ് അ​ണി​ക​ൾ​ക്ക് അ​മ​ർ​ഷ​മു​ണ്ടാ​യി​രു​ന്നു. ആ ​സ​മ​യ​ത്ത് എ​ല്ലാ​വ​രും ബ​ഹു​മാ​നി​ക്കു​ന്ന ഒ​രാ​ളാ​യി​രു​ന്നു പാ​ണ​ക്കാ​ട് ത​ങ്ങ​ൾ. ഇ​പ്പോ​ഴ​ത്തെ ത​ങ്ങ​ൾ ജ​മാ​അ​ത്തെ ഇ​സ്‌​ലാ​മി​യു​ടെ അ​നു​യാ​യി​യെ പോ​ലെ പെ​രു​മാ​റു​ന്ന ആ​ളാ​ണ് -പിണറായി പറഞ്ഞു.

കോ​ൺ​ഗ്ര​സി​ന്റെ അ​വ​സ​ര​വാ​ദ നി​ല​പാ​ട് ജ​ന​ങ്ങ​ൾ തി​രി​ച്ച​റി​യു​ം. ബി.​ജെ.​പി​യി​ൽ ​നി​ന്ന് കോ​ൺ​ഗ്ര​സി​ലേ​ക്കു പോ​യ വ്യ​ക്തി ഇ​ന്ന​ലെ വ​രെ എ​ന്തു നി​ലാ​പാ​ടാ​ണ് സ്വീ​ക​രി​ച്ച​തെ​ന്ന് അ​റി​യു​ന്ന​വ​രാ​ണ് പാ​ല​ക്കാ​ട്ടു​ള്ള ലീ​ഗ് അ​ണി​ക​ളും ന്യൂ​ന​പ​ക്ഷ​ക്കാ​രും. അ​വ​രി​ലു​ള്ള അ​മ​ർ​ഷ​വും പ്ര​തി​ഷേ​ധ​വും പാ​ണ​ക്കാ​ട്ട് പോ​യി ര​ണ്ടു വ​ർ​ത്ത​മാ​നം പ​റ​ഞ്ഞാ​ൽ ശ​മി​പ്പി​ക്കാ​ൻ ക​ഴി​യു​മോ? യു.​ഡി.​എ​ഫ് ചെ​ന്നു​പെ​ട്ട ഗ​തി​കേ​ടാ​ണ് ഇ​ത് കാ​ണി​ക്കു​ന്ന​ത് -പിണറായി പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Pinarayi Vijayan suffered from Sangh Fever- PK Firos
Next Story