Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വഖഫ് ബോർഡ് പിരിച്ചുവിട്ടതിൽ ജനാധിപത്യ മര്യാദ കാട്ടിയില്ല; യുഡിഎഫ് നിലപാട് അപകടകരവും സമുദായ വഞ്ചനയുമെന്ന് പിണറായി വിജയൻ

text_fields
bookmark_border
Pinarayi Vijayan speaking at a press conference regarding the dissolution of the Waqf Board
cancel

തിരുവനന്തപുരം: കാലാവധി പൂർത്തിയാക്കാൻ വർഷങ്ങൾ ബാക്കിനിൽക്കെ കെ.എസ്. ഹംസ ചെയർമാനായ വഖഫ് ബോർഡ് ഭരണസമിതിയെ പിരിച്ചുവിട്ട യു.ഡി.എഫ് സർക്കാർ നടപടിക്കെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. വഖഫ് നിയമപ്രകാരം കാലാവധി തീരുംമുൻപ് നിലവിലെ ഭരണസമിതിയെ പിരിച്ചുവിടാൻ സംസ്ഥാന സർക്കാരിന് നിയമപരമായി യാതൊരു അധികാരവുമില്ലെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.

2016-ൽ എൽ.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നപ്പോൾ, ലീഗ് നേതാവ് റഷീദലി തങ്ങൾ ചെയർമാനായ ബോർഡിനെ പിരിച്ചുവിടാതെ കാലാവധി പൂർത്തിയാക്കാൻ അനുവദിച്ച ജനാധിപത്യ മര്യാദ യു.ഡി.എഫ് കാട്ടിയില്ലെന്ന് പിണറായി പറഞ്ഞു. പുതിയ വഖഫ് ഭേദഗതി നിയമപ്രകാരം ചില വിഭാഗം അംഗങ്ങളെ ഉൾപ്പെടുത്താനായി പുനസംഘടിപ്പിക്കുന്ന വിഷയമാണ് ഹൈക്കോടതിയിൽ വന്നത്. സുപ്രീം കോടതിയിലെ കേസ് കഴിഞ്ഞ ശേഷം അക്കാര്യം തീരുമാനിക്കുമെന്ന മുൻ സർക്കാർ നിലപാടല്ല യു.ഡി.എഫ് സർക്കാർ സ്വീകരിച്ചത്. കേന്ദ്ര വഖഫ് നിയമഭേദഗതിക്കെതിരെ കോടതിയിലുള്ള സംസ്ഥാനത്തിന്റെ നിലപാടുകളെ തകർക്കുന്നതാണ് യു.ഡി.എഫ് സർക്കാരിന്റെ നടപടികൾ.

അമുസ്‌ലിങ്ങളെ വഖഫ് ബോർഡിലേക്ക് നിയമിക്കാമെന്ന അപകടകരമായ നിലപാടാണ് യു.ഡി.എഫ് സർക്കാർ ആദ്യം സ്വീകരിച്ചതെന്നും, സമുദായ വഞ്ചന കയ്യോടെ പിടിക്കപ്പെട്ടപ്പോൾ മാത്രമാണ് അവർ അത് മയപ്പെടുത്താൻ തയ്യാറായതെന്നും പിണറായി വിജയൻ കുറ്റപ്പെടുത്തി. അമുസ്‌ലിം പ്രാതിനിധ്യം സംബന്ധിച്ച് പുതിയ ചെയർമാൻ നടത്തുന്ന പരാമർശങ്ങൾ അതീവ ഗൗരവമുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഹൈക്കോടതി വഖഫ് ബോർഡ് പിരിച്ചുവിടണമെന്ന് നിർദ്ദേശിച്ചിട്ടില്ലെന്നും സംസ്ഥാന സർക്കാർ ചെയ്തത് ഭരണസമിതിയെ കാലാവധിക്കു മുൻപേ നിയമവിരുദ്ധമായി പാടെ പിരിച്ചുവിടുകയാണെന്നും അദ്ദേഹം പറഞ്ഞു. ഹൈക്കോടതി പരാമർശത്തെ തെറ്റായി വ്യാഖ്യാനിച്ച് ബോർഡ് പിരിച്ചുവിട്ട നടപടി ന്യൂനപക്ഷ അവകാശങ്ങളെ ഹനിക്കുകയും സംഘപരിവാർ അജണ്ടകളെ സഹായിക്കുകയും ചെയ്യുന്നതാണെന്നും, വഖഫ് ബോർഡ് പിരിച്ചുവിട്ട ഉത്തരവ് സർക്കാർ അടിയന്തരമായി റദ്ദാക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണരൂപം

കാലാവധി പൂർത്തിയാക്കാൻ വർഷങ്ങൾ ബാക്കിനിൽക്കെ, കെഎസ് ഹംസ ചെയർമാനായ വഖഫ് ബോർഡ് ഭരണസമിതിയെ പിരിച്ചുവിട്ട യുഡിഎഫ് സർക്കാർ നടപടി അംഗീകരിക്കാൻ കഴിയില്ല. വഖഫ് നിയമപ്രകാരം കാലാവധി തീരുംമുൻപ് നിലവിലെ ഭരണസമിതിയെ പിരിച്ചുവിടാൻ സംസ്ഥാന സർക്കാരിന് നിയമപരമായി യാതൊരു അധികാരവുമില്ല. 2016 ൽ എൽഡിഎഫ് സർക്കാർ വന്നപ്പോൾ, ലീഗ് നേതാവ് റഷീദലി തങ്ങൾ ചെയർമാനായ ബോർഡിനെ പിരിച്ചുവിടാതെ കാലാവധി പൂർത്തിയാക്കാൻ അനുവദിച്ച ജനാധിപത്യ മര്യാദ യുഡിഎഫ് കാട്ടിയില്ല.

പുതിയ വഖഫ് ഭേദഗതി നിയമ പ്രകാരം ചില വിഭാഗം അംഗങ്ങളെ ഉൾപ്പെടുത്താനായി പുനസംഘടപ്പിക്കുന്ന വിഷയമാണ് ഹൈക്കോടതിയിൽ വന്നത്. സുപ്രീം കോടതിയിലെ കേസ് കഴിഞ്ഞ ശേഷം അക്കാര്യം തീരുമാനിക്കുമെന്ന മുൻ സർക്കാർ നിലപാടല്ല യുഡിഎഫ് സർക്കാർ സ്വീകരിച്ചത്. കേന്ദ്ര വഖഫ് നിയമഭേദഗതിക്കെതിരെ കോടതിയിലുള്ള സംസ്ഥാനത്തിന്റെ നിലപാടുകളെ തകർക്കുന്നതാണ് യുഡിഎഫ് സർക്കാരിന്റെ നടപടികൾ. അമുസ്ലിങ്ങളെ വഖഫ് ബോർഡിലേക്ക് നിയമിക്കാമെന്ന അപകടകരമായ നിലപാടാണ് യുഡിഎഫ് സർക്കാർ ആദ്യം സ്വീകരിച്ചത്. സമുദായ വഞ്ചന കയ്യോടെ പിടിക്കപ്പെട്ടപ്പോൾ മാത്രമാണ് അവർ അത് മയപ്പെടുത്താൻ തയ്യാറായത്. അമുസ്ലിം പ്രാതിനിധ്യം സംബന്ധിച്ച് പുതിയ ചെയർമാൻ നടത്തുന്ന പരാമർശങ്ങളും അതീവ ഗൗരവമുള്ളതാണ്.

ഹൈക്കോടതി വഖഫ് ബോർഡ് പിരിച്ചു വിടണമെന്ന് നിർദ്ദേശിച്ചിട്ടില്ല. സംസ്ഥാന സർക്കാർ ഇപ്പോൾ ചെയ്തത് വഖഫ് ബോർഡ് കാലാവധിക്കു മുൻപേ നിയമവിരുദ്ധമായി പാടെ പിരിച്ച് വിടുകയാണ്. ഹൈക്കോടതി പരാമർശത്തെ തെറ്റായി വ്യാഖ്യാനിച്ച് ബോർഡ് പിരിച്ചുവിട്ട നടപടി ന്യൂനപക്ഷ അവകാശങ്ങളെ ഹനിക്കുകയും സംഘപരിവാർ അജണ്ടകളെ സഹായിക്കുകയും ചെയ്യുന്നതാണ്. വഖഫ് ബോർഡ് പിരിച്ചുവിട്ട ഉത്തരവ് സർക്കാർ അടിയന്തരമായി റദ്ദുചെയ്യണം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Pinarayi Vijayan Slams UDF Government Over Dissolution of Waqf Board
Next Story