പെട്ടിമുടി: വീടുകളുടെ താക്കോല്‍ദാനം 14ന്
text_fieldsമൂന്നാര്‍: പെട്ടിമുടി ദുരന്തബാധിതര്‍ക്കായി കുറ്റിയാര്‍വാലിയില്‍ പണി പൂര്‍ത്തിയായ വീടുകളുടെ താക്കോല്‍ദാനം 14ന് നടക്കും. മന്ത്രി എം.എം. മണി കുറ്റിയാര്‍വാലിയില്‍ താക്കോല്‍ദാന ചടങ്ങ് നിർവഹിക്കും.
രാവിലെ മൂന്നാര്‍ കെ.ടി.ഡി.സിയില്‍ നടക്കുന്ന ചടങ്ങില്‍ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്, തൊഴിൽ മന്ത്രി ടി.പി. രാമകൃഷ്ണന് എന്നിവര്‍ സംബന്ധിക്കും. കുറ്റിയാര്‍വാലിയിലെ സര്‍ക്കാര്‍ ഭൂമിയില്‍ 50 സെൻറ് സ്ഥലത്ത് കണ്ണന് ദേവന് പ്ലാേൻറഷന്‍ കമ്പനിയാണ് വീടിെൻറ പണി പൂര്‍ത്തിയാക്കിയത്.
വീട് പൂർണമായി നഷ്ടപ്പെട്ട ശരണ്യ-അന്നലക്ഷ്മി, സരസ്വതി, സീതാലക്ഷ്മി, ദീപന് ചക്രവര്‍ത്തി, പളനിയമ്മ, ഹേമലത-ഗോപിക, കറുപ്പായി, മുരുകേശ്വരി-മാലയമ്മാള്‍ എന്നിവര്‍ക്കാണ് വീട് നിർമിച്ചുനല്‍കുന്നത്.

