Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പെട്രോളുമായി വന്ന ടാങ്കർ ലോറിയും വാനും കൂട്ടിയിടിച്ച് അപകടം -VIDEO

text_fields
bookmark_border
accident
cancel

അടൂർ: എം.സി റോഡിൽ വടക്കടത്ത്കാവിൽ പെട്രോൾ നിറച്ചു വന്ന ടാങ്കർ ലോറിയും ഓമ്നി വാനും കൂട്ടിയിടിച്ച് അപകടം. ഫുൾ ലോഡ് പെട്രോളുമായി വന്ന ടാങ്കർ ലോറിയാണ് അപകടത്തിൽപ്പെട്ടത്. 12,000 ലിറ്റർ പെട്രോൾ വണ്ടിയിലുണ്ടായിരുന്നു. ഉച്ചക്ക് ഒന്നിനാണ് അപകടം ഉണ്ടായത്. വാനിലുണ്ടായിരുന്ന ആൾക്കും ടാങ്കർ ലോറി ഡ്രൈവർക്കും പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.




കൊച്ചിയിൽ നിന്നു പെട്രോളുമായി വന്നതാണ് ടാങ്കർ ലോറി. പെട്രോൾ ലീക്കായതിനാൽ എം.സി റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. അടൂരിന് പുറമെ കൊട്ടാരക്കര, പത്തനംതിട്ട ഫയർ സ്റ്റേഷനുകളിൽ നിന്നും അഗ്നിരക്ഷാസേന സ്ഥലത്ത് എത്തി രക്ഷാപ്രവർത്തനം നടത്തി.


Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - petrol tanker lorry collided with a van MC road
Next Story