Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോഴിക്കോട് മെഡിക്കൽ കോളജിന് മുന്നിൽ ജീപ്പിനുനേരെ പെട്രോൾ ബോംബേറ്

text_fields
bookmark_border
jeep attacked 8979a
cancel

കോഴിക്കോട്: മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിനു മുന്നിൽ നിർത്തിയിട്ട ജീപ്പിലേക്ക് പെട്രോൾ ബോംബെറിഞ്ഞു. ഇന്നു പുലർച്ചെ 2.30ഓടെയാണ് സംഭവം. ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലാണെന്നാണ് വിവരം. ജീപ്പിൽ ആളില്ലാതിരുന്നതിനാൽ ആർക്കും പരിക്കില്ല.

ബൈക്കിലെത്തിയ രണ്ടുപേരാണു ജീപ്പിനുനേരെ പെട്രോൾ ബോംബെറിഞ്ഞത്. ഇന്നലെ പൂവാട്ടുപറമ്പിൽ ഗുണ്ടാസംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടിയിരുന്നു. ഇതിൽ പരിക്കേറ്റ മൂന്ന് പേരെ ഈ ജീപ്പിലാണ് ആശുപത്രിയിലെത്തിച്ചത്.

പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷമാണ് ജീപ്പിനുനേരെ ആക്രമണമുണ്ടായത്. ജീപ്പിനു കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. സമീപത്തുണ്ടായിരുന്ന ടാക്‌സി-ആംബുലൻസ് ഡ്രൈവർമാർ ചേർന്ന് തീയണച്ചതിനാൽ വലിയ നാശനഷ്ടങ്ങളുണ്ടായില്ല.

ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള വൈരാഗ്യമാണ് ബോംബേറിനു പിന്നിലെന്നാണ് പൊലീസ് പറയുന്നത്. പ്രതികളെ കണ്ടെത്താനായി മേഖലയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - petrol bomb was hurled at a jeep in front of Kozhikode Medical College
Next Story