Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സ്വരാജ് ട്രോഫി നിഷേധിച്ചതിനെതിരെ എറണാകുളം ജില്ല പഞ്ചായത്തിന്‍റെ ഹരജി
text_fieldsbookmark_border
കൊച്ചി: മികച്ച പ്രകടനം കാഴ്ചവെച്ച തദ്ദേശ സ്ഥാപനങ്ങൾക്ക് നൽകുന്ന സ്വരാജ് ട്രോഫി എറണാകുളം ജില്ല പഞ്ചായത്തിന് നിഷേധിച്ചതും കൊല്ലത്തിന് അനുവദിച്ചതും ചോദ്യം ചെയ്ത് ഹൈകോടതിയിൽ ഹരജി.
കൊല്ലം ജില്ല പഞ്ചായത്തിന് സ്വരാജ് ട്രോഫി നൽകുന്ന് തടയണമെന്നതടക്കം ആവശ്യപ്പെട്ട് എറണാകുളം ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസാണ് ഹരജി നൽകിയിരിക്കുന്നത്. ഇത് തിങ്കളാഴ്ച പരിഗണിക്കാൻ മാറ്റി.
എറണാകുളം ജില്ല പഞ്ചായത്തിന് രാഷ്ട്രീയ താൽപര്യമുൾപ്പെടെ കാരണങ്ങളാലാണ് പുരസ്കാരം നിഷേധിച്ചതെന്നാണ് ഹരജിയിലെ വാദം. സ്വരാജ് ട്രോഫിക്ക് എറണാകുളം ജില്ല പഞ്ചായത്തിനാണ് അർഹതയെന്ന് പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെടുന്നു. ശനിയും ഞായറുമായി നടക്കുന്ന തദ്ദേശ ദിനാഘോഷത്തിലാണ് പുരസ്കാരങ്ങൾ വിതരണം ചെയ്യുന്നത്.
Next Story

