Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range തിരുവനന്തപുരം മേയർക്കെതിരെ വിജിലൻസ് അന്വേഷണത്തിന് ഹരജി
text_fieldsbookmark_border
കൊച്ചി: തിരുവനന്തപുരം കോർപറേഷനിലെ വിവാദ കത്ത് സംഭവത്തിൽ മേയർ ആര്യ രാജേന്ദ്രനെതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് ഹൈകോടതിയിൽ ഹരജി. കോർപറേഷനിലെ ഒഴിവുകൾ നികത്താൻ പാർട്ടി അംഗങ്ങളുടെ പേര് ആവശ്യപ്പെട്ട് സി.പി.എം ജില്ല സെക്രട്ടറിക്ക് മേയറുടെ ലെറ്റർപാഡിൽ കത്തയച്ച സംഭവത്തിലാണ് മുൻ കൗൺസിലർ ജി.എസ്. ശ്രീകുമാർ ഹരജി നൽകിയിരിക്കുന്നത്.
വിജിലൻസിന് പരാതി നൽകിയിട്ടുണ്ടെങ്കിലും രാഷ്ട്രീയ സ്വാധീനം മൂലം അന്വേഷണം നടക്കാനിടയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി. വിജിലൻസ് അന്വേഷണം സാധ്യമല്ലെങ്കിൽ സിറ്റിങ് ജഡ്ജിയുടെ നേതൃത്വത്തിൽ അന്വേഷണത്തിന് ഉത്തരവിടണമെന്നാണ് ആവശ്യം. മേയർ, പാർലമെന്‍ററി പാർട്ടി സെക്രട്ടറി ഡി.ആർ. അനിൽ എന്നിവരടക്കമുള്ളവരെ എതിർ കക്ഷികളാക്കിയാണ് ഹരജി.
Next Story

