Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എന്ത് നീതി? സൂക്ഷ്മമായി തെരഞ്ഞെടുത്ത തിരക്കഥ ചുരുളഴിയുന്നതാണ് കാണുന്നത്; ദിലീപിനെ കുറ്റവിമുക്തനാക്കിയ വിധിയിൽ പാർവതി തിരുവോത്ത്

text_fields
bookmark_border
Parvathy Thiruvoth
cancel

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെ കുറ്റവിമുക്തനാക്കിയ നടപടിയിൽ പ്രതികരണവുമായി നടി പാർവതി തിരുവോത്ത്. എന്ത് നീതി​? സൂക്ഷ്മമായി തെരഞ്ഞെടുത്ത തിരക്കഥ ചുരുളഴിയുന്നതാണ് കാണുന്നത് എന്നായിരുന്നു താരത്തിന്റെ പ്രതികരണം.

അതിജീവിതക്ക് പിന്തുണയുമായി രമ്യ നമ്പീശനും റിമ കല്ലിങ്കലും രംഗത്തുവന്നിരുന്നു. അവൾക്കൊപ്പം എന്നെഴുതിയ ചിത്രമാണ് രമ്യ പങ്കുവെച്ചിരിക്കുന്നത്. അവൾക്കൊപ്പ എന്നെഴുതിയ ചിത്ര​ത്തിനൊപ്പം എപ്പോഴും മുമ്പത്തേക്കാളും ശക്തിയോടെ ഇപ്പോൾ എന്നും റിമ കുറിച്ചു. തുടക്കം മുതൽക്കേ അതിജീവിതക്കൊപ്പം ശക്തമായി നിലയുറപ്പിച്ചവരാണ് റിമയും പാർവതിയും രമ്യയും.

എറണാകുളം പ്രിൻസപ്പൽ​ സെഷൻസ് കോടതിയാണ് നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെ കുറ്റവിമുക്തനാക്കിയത്. യുടേതാണ് വിധി. കേസിൽ ഒന്ന് മുതൽ ആറ് വരെ പ്രതികൾ കുറ്റക്കാരാണെന്നും കോടതി കണ്ടെത്തി. പ്രിൻസിപ്പൽ ​സെഷൻസ് കോടതി ജഡ്ജി ഹണി.എം വർഗീസാണ് കേസിന്റെ വിധി പറഞ്ഞത്. ഒന്ന് മുതൽ ആറ് പ്രതികളുടെ ശിക്ഷ ഡിസംബർ 12ന് പ്രഖ്യാപിക്കും.

എൻ.എസ് സുനിൽ(പൾസർ സുനി), മാർട്ടിൻ ആന്റണി, ബി.മണികണ്ഠൻ, വി.പി.വിജീഷ്, എച്ച്.സലിം, പ്രദീപ് എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. ദിലീപ് കുറ്റകൃത്യത്തിൽ പ​ങ്കെടുത്തതിന് തെളിവില്ലെന്ന് കോടതി നിരീക്ഷിച്ചു. ഒന്നു മുതൽ ആറ് വരെ പ്രതികൾക്കെതിരെ ചുമത്തിയ ബലാത്സംഗം ഉൾപ്പടെയുള്ള കുറ്റങ്ങൾ തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞു. എന്നാൽ, ഏഴ് മുതലുള്ള പ്രതികൾക്കെതിരെ ചുമത്തിയ ഗൂഢാലോചന, തെളിവ് നശിപ്പിക്കൾ കുറ്റങ്ങൾ തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല. ദിലീപിനൊപ്പം ഏഴാം പ്രതി ചാർളി തോമസ്, ഒമ്പതാം പ്രതി സനിൽകുമാർ, പത്താം പ്രതി ശരത് ജി നായർ എന്നിവരെയാണ് കോടതി വെറുതെവിട്ടത്.

2017 ഫെ​ബ്രു​വ​രി 17 നാ​ണ് രാ​ജ്യ​ത്തു​ട​നീ​ളം ച​ർ​ച്ച​യാ​യ ആ​ക്ര​മ​ണം ന​ട​ന്ന​ത്. സ​മൂ​ഹ മ​ന​സാ​ക്ഷി​യെ ഞെ​ട്ടി​ച്ച​തും മ​ല​യാ​ള സി​നി​മാ ലോ​ക​ത്തെ ക്രി​മി​ന​ൽ ഇ​ട​പെ​ട​ലു​ക​ളി​ലേ​ക്ക് വെ​ളി​ച്ചം വീ​ശു​ന്ന​തു​മാ​യ സം​ഭ​വ​മാ​ണ്​ അ​ന്ന് അ​ര​ങ്ങേ​റി​യ​ത്. തൃ​ശൂ​രി​ൽനി​ന്ന് ഒ​രു സി​നി​മ​യു​ടെ ഡ​ബ്ബി​ങ് ക​ഴി​ഞ്ഞ് മ​ട​ങ്ങുകയായിരുന്നു നടി. അ​ങ്ക​മാ​ലി അ​ത്താ​ണി​ക്ക് സ​മീ​പ​ത്തു​വെ​ച്ച് കാ​റി​ല്‍ അ​തി​ക്ര​മി​ച്ച് ക​യ​റി​യ അ​ക്ര​മി സം​ഘം ന​ടി​യെ ശാ​രീ​രി​ക​മാ​യി ഉ​പ​ദ്ര​വി​ക്കു​ക​യും വീ​ഡി​യോ​യും ചി​ത്ര​ങ്ങ​ളും പ​ക​ർ​ത്തു​ക​യും ചെ​യ്​​തു. ആ​ക്ര​മ​ണ​ത്തി​നു ശേ​ഷം ര​ക്ഷ​പ്പെ​ട്ട ന​ടി സം​വി​ധാ​യ​ക​നും ന​ട​നു​മാ​യ ലാ​ലി​ന്‍റെ കാ​ക്ക​നാ​ട്ടെ വീ​ട്ടി​ലാ​ണ് അ​ഭ​യം തേ​ടി​യ​ത്. അ​ദ്ദേ​ഹ​ത്തി​ൽ നി​ന്ന് വി​വ​ര​മ​റി​ഞ്ഞ അ​ന്ത​രി​ച്ച പി.​ടി. തോ​മ​സ് എം.​എ​ൽ.​എ വി​ഷ​യം ഉ​ന്ന​ത പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ അ​റി​യി​ച്ചു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് കേ​സ് വ​ലി​യ ച​ർ​ച്ച​യാ​വു​ന്ന​ത്.

പ​ല നാ​ട​കീ​യ സം​ഭ​വ​ങ്ങ​ൾ​ക്കു ശേ​ഷം ദി​ലീ​പി​ന്‍റെ അ​റ​സ്റ്റ്, ആ​ഴ്ച​ക​ൾ നീ​ണ്ട ജ​യി​ൽ​വാ​സം തു​ട​ങ്ങി​യ സം​ഭ​വ പ​ര​മ്പ​ര​ക​ൾ​ക്കും കേ​ര​ളം സാ​ക്ഷി​യാ​യി. ന​ടി​യെ ആ​ക്ര​മി​ക്കാ​ൻ ദി​ലീ​പും പ​ൾ​സ​ർ സു​നി​യും ചേ​ർ​ന്ന് ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യ​തെ​ന്നാ​ണ് അ​ന്വേ​ഷ​ണ സം​ഘം ക​ണ്ടെ​ത്തി​യ​ത്. ദി​ലീ​പി​ന്‍റെ ഇ​ട​പെ​ട​ൽ വ്യ​ക്ത​മാ​യ​തോ​ടെ അ​തു​വ​രെ താ​ര​ത്തെ സം​ര​ക്ഷി​ച്ച താ​ര​സം​ഘ​ട​ന​യാ​യ അ​മ്മ​യും അ​ദ്ദേ​ഹ​ത്തെ കൈ​വി​ട്ടു. സ​ഹ​താ​ര​ങ്ങ​ളാ​യ പ​ല​രും തു​ട​ക്ക​ത്തി​ൽ ന​ടി​ക്കൊ​പ്പം നി​ൽ​ക്കു​ക​യും പി​ന്നീ​ട് കൂ​റു​മാ​റു​ക​യും ചെ​യ്തി​ട്ടു​ണ്ട്. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് പി​ന്നീ​ട് മ​ല​യാ​ള സി​നി​മ​യി​ലും വ​ലി​യ മാ​റ്റ​ങ്ങ​ളും സം​ഭ​വ​വി​കാ​സ​ങ്ങ​ളും അ​ര​ങ്ങേ​റി. ഡ​ബ്ലി​യു.​സി.​സി രൂ​പ​വ​ത്ക​ര​ണ​വും സി​നി​മ​യി​ലെ പ്ര​ശ്ന​ങ്ങ​ൾ പ​ഠി​ക്കാ​നാ​യി ഹേ​മ ക​മ്മി​റ്റി​യെ നി​യോ​ഗി​ച്ച​തു​മെ​ല്ലാം ഇ​തി​ന്‍റെ തു​ട​ർ​ച്ച​യാ​ണ്.

2019 ലാ​ണ് കേ​സി​ലെ വി​ചാ​ര​ണ ന​ട​പ​ടി​ക​ള്‍ എ​റ​ണാ​കു​ളം പ്രി​ന്‍സി​പ്പ​ല്‍ സെ​ഷ​ന്‍സ് കോ​ട​തി​യി​ല്‍ ആ​രം​ഭി​ച്ച​ത്. ന​ടി​യെ ആ​ക്ര​മി​ച്ച്​ ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യ പ​ൾ​സ​ർ സു​നി​ മു​ഖ്യ​പ്ര​തിയാണ്. ന​ട​ൻ ദി​ലീ​പ് എ​ട്ടാം പ്ര​തിയാണ്. ആ​ക്ര​മി​ക്ക​പ്പെ​ട്ട ന​ടി​യോ​ടു​ള്ള വ്യ​ക്തി​വി​രോ​ധ​ത്തി​ന് ക്വ​ട്ടേ​ഷ​ൻ ന​ൽ​കി​യെ​ന്നാ​ണ് ദി​ലീ​പി​നെ​തി​രെ​യു​ള്ള കേ​സ്. ത​ന്നെ കേ​സി​ൽ പെ​ടു​ത്തി​യ​താ​ണെ​ന്നും തെ​ളി​വു​ക​ൾ പ്രോ​സി​ക്യൂ​ഷ​ൻ കെ​ട്ടി​ച്ച​മ​ച്ച​താ​ണെ​ന്നു​മു​ള്ള വാ​ദ​മാ​ണ് ദി​ലീ​പ് തു​ട​ക്കം മു​ത​ൽ ആ​വ​ർ​ത്തി​ക്കു​ന്ന​ത്. പ​ള്‍സ​ര്‍ സു​നി​യും ദി​ലീ​പും കൂ​ടാ​തെ മാ​ര്‍ട്ടി​ന്‍ ആ​ന്റ​ണി, ബി. ​മ​ണി​ക​ണ്ഠ​ന്‍, വി.​പി. വി​ജീ​ഷ്, എ​ച്ച്. സ​ലീം, പ്ര​ദീ​പ്, ചാ​ര്‍ളി തോ​മ​സ്, സ​ന​ല്‍കു​മാ​ര്‍, ശ​ര​ത്​ ജി. ​നാ​യ​ർ എ​ന്നി​വ​രാ​ണ് വി​ചാ​ര​ണ നേ​രി​ട്ട​ത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Parvathy Thiruvoth on the verdict acquitting Dileep
Next Story