Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വർക്കല ബീച്ചിൽ പാരാഗ്ലൈഡിങ്ങിനിടെ ഹൈമാസ്റ്റ് ലൈറ്റിൽ കുടുങ്ങിയ രണ്ടുപേരെയും നിലത്തിറക്കി

text_fields
bookmark_border
Varkala Paragliding accident, Paragliding accident
cancel

തിരുവനന്തപുരം: വർക്കല പാപനാശം ബീച്ചിൽ പാരാഗ്ലൈഡിങ്ങിനിടെയുണ്ടായ അപകടത്തെ തുടർന്ന് ഹൈമാസ്റ്റ് ലൈറ്റിൽ കുടുങ്ങിയ രണ്ടുപേരെയും സുരക്ഷിതമായി നിലത്തിറക്കി. ഫയർഫോഴ്സും പൊലീസും നാട്ടുകാരും ചേർന്നുള്ള രക്ഷാപ്രവർത്തനത്തിനൊടുവിൽ ഒന്നര മണിക്കൂറിന് ശേഷമാണ് ഇരുവരെയും നിലത്തിറക്കിയത്. ഫയർഫോഴ്സ് വിരിച്ച വലയിൽ ഇരുവരും വീഴുകയായിരുന്നു. ഇവരെ വർക്കല താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

വൈകീട്ട് നാലോടെയാണ് പാരാഗ്ലൈഡിങ് നടത്തുകയായിരുന്ന യുവാവും യുവതിയും ഹൈമാസ്റ്റ് ലൈറ്റിൽ കുടുങ്ങിയത്. ഉത്തരേന്ത്യൻ സ്വദേശികളായ സഞ്ചാരികളാണ് ഇവരെന്നാണ് വിവരം. പറക്കലിനിടെ ഇവർ ഹൈമാസ്റ്റ് ലൈറ്റിന്‍റെ വിളക്കുകാലിൽ കുരുങ്ങുകയായിരുന്നു. ഒന്നര മണിക്കൂറോളം ഇരുവരും പടുകൂറ്റൻ വിളക്കുകാലിൽ അള്ളിപ്പിടിച്ചിരുന്നു.


(Social Media visuals)


Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Paragliding accident in Varkala; Two people got stuck in the high mast light
Next Story