Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പഞ്ചായത്ത് ജനസേവ കേന്ദ്രത്തിൽ ജീവനക്കാരി തൂങ്ങിമരിച്ച നിലയിൽ
text_fieldsbookmark_border
രമ്യ
കറ്റാനം (ആലപ്പുഴ): പഞ്ചായത്ത് ജനസേവ കേന്ദ്രത്തിനുള്ളിൽ ജീവനക്കാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കറ്റാനം വെട്ടിക്കോട് പാലക്കണ്ടത്തിൽ ഷിബുവിന്റെ ഭാര്യ രമ്യയാണ് (34) മരിച്ചത്. ഭരണിക്കാവ് പഞ്ചായത്ത് ഓഫീസ് പരിസരത്ത് പ്രവർത്തിച്ചിരുന്ന കേന്ദ്രത്തിലെ താൽക്കാലിക ജീവനക്കാരിയായിരുന്നു.
രാത്രി വൈകിയിട്ടും വീട്ടിൽ തിരികെ എത്താതിരുന്നതിനെ തുടർന്ന് ഭർത്താവ് പൊലീസിൽ പരാതി നൽകുകയായിരുന്നു. മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഓഫിസിനുള്ളിൽ മൃതദേഹം കണ്ടെത്തിയത്. ഫാനിൽ ഷാൾ ഉപയോഗിച്ച് തൂങ്ങിമരിച്ച നിലയിലായിരുന്നു.
മൃതദേഹത്തിന് സമീപത്ത് നിന്നും ആത്മഹത്യ കുറിപ്പ് കണ്ടെടുത്തു. കടബാധ്യതയും കുടുംബ പ്രശ്നങ്ങളുമാണ് കാരണമെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് പറഞ്ഞു. മകൻ: കാർത്തിക്
Next Story

