Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പാലിയേക്കരയിൽ പുതിയ ടോൾ നിരക്ക്
text_fieldsbookmark_border
ആമ്പല്ലൂർ: പാലിയേക്കര ടോൾപ്ലാസയിൽ പുതിയ ടോൾ നിരക്ക് നിലവിൽ വന്നു. പുതുക്കിയ നിരക്ക് ചൊവ്വാഴ്ച വെളുപ്പിന് 12 മുതൽ പിരിച്ചുതുടങ്ങി. കാർ, ജീപ്പ് തുടങ്ങിയ ചെറുവാഹനങ്ങൾക്ക് ഒരു തവണ കടന്നുപോകുന്നതിന് 75 രൂപ നൽകണം, നിലവിൽ 70 രൂപയാണ്.
ചെറുകിട വാഹനങ്ങളുടെ ഒരു ദിവസത്തെ ഒന്നിലേറെ യാത്രക്ക് ഈടാക്കിയിരുന്ന 105 രൂപ 110 രൂപയാക്കി. ഈ വാഹനങ്ങളുടെ പ്രതിമാസ യാത്രാനിരക്ക് 2120 ൽ നിന്ന് 2185 ആയി ഉയർത്തി. ചെറുകിട വ്യാവസായിക വാഹനങ്ങളുടെ പുതിയ നിരക്ക് 125, 190, 3825 രൂപ വീതമാണ്. നിലവിൽ 125, 185, 3710 രൂപ വീതമായിരുന്നു. ബസ്, ലോറി, ട്രക്ക് എന്നിവക്ക് 255, 380, 7650 രൂപ വീതമാണ് പുതിയ നിരക്ക്.
Next Story
