Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മനു തോമസിന്റെ വെളിപ്പെടുത്തൽ: ഷുഹൈബ് വധക്കേസിലെ പി. ജയരാജന്റെ പങ്ക് അന്വേഷിക്കണം -യൂത്ത് കോൺഗ്രസ്‌

text_fields
bookmark_border
മനു തോമസിന്റെ വെളിപ്പെടുത്തൽ: ഷുഹൈബ് വധക്കേസിലെ പി. ജയരാജന്റെ പങ്ക് അന്വേഷിക്കണം -യൂത്ത് കോൺഗ്രസ്‌
cancel
camera_alt

യൂത്ത് കോൺഗ്രസ്‌ നേതാവായിരുന്ന കൊല്ലപ്പെട്ട ഷുഹൈബ് എടയന്നൂർ,   പി. ജയരാജൻ

കണ്ണൂർ: സി.പി.എം വിട്ട മുൻ ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റ് മനു തോമസിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ കൂടുതൽ അന്വേഷണം ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്. യൂത്ത് കോൺഗ്രസ്‌ നേതാവായിരുന്ന ഷുഹൈബ് എടയന്നൂരിന്റെ കൊലപാതകത്തിലെ പി. ജയരാജന്റെ പങ്ക് അന്വേഷിക്കണമെന്ന് യൂത്ത് കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റ്‌ വിജിൽ മോഹനൻ ആവശ്യപ്പെട്ടു.

ഒഞ്ചിയത്തെയും എടയന്നൂരിലേയും കൊലപാതകങ്ങൾ പാർട്ടി സ്പോൺസേർഡ് ആണെന്നും കൂടുതൽ പറയിപ്പിക്കരുതെന്നും മനു തോമസ് വെളിപ്പെടുത്തിയിരുന്നു. എടയന്നൂരിലേയും ഓഞ്ചിയത്തെയും വിപ്ലവമല്ല വൈകൃതമായിരുന്നു എന്നും അദ്ദേഹം എഴുതിയിരുന്നു.

യുവജന കമീഷൻ ചെയർമാൻ എം. ഷാജറിനെതിരെ ഉയർന്ന ആരോപണങ്ങൾ അതീവ ഗുരുതരമാണ്. സ്വർണക്കടത്ത് കൊട്ടേഷൻ സംഘങ്ങൾക്ക് ഒത്താശ ചെയ്ത് കമീഷൻ അടിക്കുന്ന ചെയർമാനായി യുവജന കമീഷൻ ചെയർമാൻ മാറിയിരിക്കുന്നു. ഷാജിറിന്റെ പങ്കിനെക്കുറിച്ച് അന്വേഷണം നടത്തി വസ്തുതകൾ പുറത്തു കൊണ്ടുവരണമെന്നും വിജിൽ മോഹനൻ ആവശ്യപ്പെട്ടു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - P. Jayarajan's role in Shuhaib murder case should be investigated - Youth Congress
Next Story