Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇപ്പോഴുള്ളത്​ മാവോയുടെ പേരിലുള്ള കോമാളികൾ– പി.ജയരാജൻ

text_fields
bookmark_border
P Jayarajan
cancel

കണ്ണൂർ: മാവോയിസം എതിര്‍ക്കപ്പെടേണ്ടതും ഒറ്റപ്പെടുത്തേണ്ടതും പരാജയപ്പെടുത്തേണ്ടതുമായ ആശയമാണെന്ന്​ സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി പി.ജയരാജൻ. മാവോ ചൈനയിൽ  ജനകീയ ജനാധിപത്യം  വിജയിപ്പിച്ചയാളാണ്. എന്നാല്‍ ഇപ്പോൾ മാവോയുടെ പേരില്‍ പ്രത്യക്ഷപ്പെടുന്നത് ചില കോമാളികളാണ്. അവര്‍ മാവോയുടെ ആശയങ്ങളെ വികലപ്പെടുത്തുകയാണെന്നും പി. ജയരാജന്‍ കുറ്റപ്പെടുത്തി.

 മാവോയുടെ ആശയങ്ങളെ വികലമാക്കുന്ന തീവ്രവാദികളാണ് മാവോയിസ്റ്റുകൾ.  മാവോയിസ്റ്റുകളോട് യോജിക്കുന്നുണ്ടോയെന്ന് ബിനോയ് വിശ്വമുള്‍പ്പെടെയുള്ള നേതാക്കള്‍ നിലപാടറിയിക്കണം. ഭൂമിയിലുള്ള ജനങ്ങളെ കാണാതെ ആകാശത്തുനില്‍ക്കുന്ന ചില സ്വപ്‌നജീവികള്‍ പല പ്രഖ്യാപനങ്ങളും നടത്തിയിട്ടുണ്ടെന്നും  സി.പി.ഐ നിലപാടിന് മറുപടിയായി പി.ജയരാജന്‍ പറഞ്ഞു.

മാവോയിസ്റ്റ് ആശയങ്ങള്‍ സമൂഹത്തിന് ഗുണം ചെയ്യുന്നില്ല. ഇസ്ലാമിസ്റ്റ്- ഹിന്ദുത്വ തീവ്രവാദികളുടെ അതേ വഴിയിലാണ് മാവോയിസ്റ്റുകളും. തീവ്രവാദ ആശയത്തിലൂടെ ആദിവാസികളെ വഴിതെറ്റിക്കാനാണ് മാവോയിസ്റ്റുകള്‍ ശ്രമിക്കുന്നത്. മാവോയിസത്തെ പിന്തുണക്കുന്നുണ്ടോയെന്ന് ബിനോയ് വിശ്വമുള്‍പ്പെടെയുള്ള സി.പി.ഐ നേതാക്കള്‍ വ്യക്തമാക്കണമെന്നും അദ്ദേഹം കണ്ണൂരിൽ പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - P Jayarajan against maoism
Next Story