Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിളിച്ചിട്ട് വന്നില്ല, വളർത്തുനായയെ വെട്ടിപ്പരിക്കേൽപ്പിച്ച് റോഡിലുപേക്ഷിച്ച് ഉടമ

text_fields
bookmark_border
വെട്ടേറ്റ നിലയിൽ നായയെ കണ്ടെത്തിയത് വഴിയാത്രക്കാർ
വിളിച്ചിട്ട് വന്നില്ല, വളർത്തുനായയെ വെട്ടിപ്പരിക്കേൽപ്പിച്ച് റോഡിലുപേക്ഷിച്ച് ഉടമ
cancel

തൊടുപുഴ: വിളിച്ചിട്ട് വന്നില്ല എന്ന കാരണത്താൽ വളർത്തുനായയെ ഉടമ ശരീരമാസകലം വെട്ടിപ്പരിക്കേൽപ്പിച്ചു. ഇടുക്കി തൊടുപുഴയിലാണ് നായക്ക് ക്രൂര മർദനമേറ്റത്. സംഭവത്തിൽ ഉടമ ഷൈജു തോമസിനെതിരെ തൊടുപുഴ പൊലീസ് കേസെടുത്തു.

നായയെ വെട്ടിപ്പരിക്കേൽപ്പിച്ച ഇയാൾ റോഡിൽ ഉപേക്ഷിക്കുകയായിരുന്നു. വഴിയാത്രക്കാർ വിവരം റെസക്യൂ സംഘത്തെ വിവരമറിയിക്കുകയുമായിരുന്നു. ഷൈജു തോമസ് മദ്യലഹരിയിലായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

തുടർന്ന് നായയെ ആശുപത്രിയിലെത്തിച്ച് ആവശ്യമായ ചികിത്സ നൽകിയ ശേഷം അഭയ കേന്ദ്രത്തിലേക്ക് മാറ്റി. പിന്നീട് നായയുടെ ഉടമക്കെതിരെ പൊലീസിൽ പരാതി നൽകുകയുമായിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Owner attacked pet dog at Thodupuzha
Next Story