Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വയോധികൻ നീരൊഴുക്ക് ചാലിൽ മരിച്ച നിലയിൽ; ദുരൂഹതയെന്ന് ബന്ധുക്കൾ

text_fields
bookmark_border
chandran
cancel
camera_alt

ചന്ദ്രൻ

ഹരിപ്പാട്: ചെറുതനയില്‍ വയോധികനെ നീരൊഴുക്ക് ചാലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സംഭവത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍. ഹരിപ്പാട് തുലാം പറമ്പ് പുത്തന്‍പുരയ്ക്കല്‍ പടീറ്റതില്‍ ചന്ദ്രനെയാണ് (70) മരിച്ച നിലയില്‍ കണ്ടെത്തിയത്. ചെറുതന വെട്ടുവേലില്‍ ദേവീക്ഷേത്രത്തിന്റെ മുന്‍ ഭാഗത്തുള്ള ചെറിയ ചാലിലാണ് മൃദദേഹം കാണപ്പെട്ടത്.രാവിലെ ക്ഷേത്രത്തില്‍ എത്തിയ ഭക്തര്‍ പ്രദേശത്ത് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കാണപ്പെട്ടത്. മൃദദേഹം അഴുകിയ നിലയിലാണ്.

തലയിലും ശരീരത്തിലും മുറിപ്പാടുകള്‍ ഉണ്ടെന്നും ഇന്‍ക്വസ്റ്റില്‍ വ്യക്തമായിട്ടുണ്ട്. കൂലിപ്പണിക്കാരനായ ചന്ദ്രനെ ഞായറാഴ്ച ഉച്ചവരെ പ്രദേശത്ത് കണ്ടവരുണ്ട്. മൃതദേഹം കിടന്നെടുത്തു നിന്നും 100 മീറ്റര്‍ അകലത്തില്‍ റോഡില്‍ ഇദ്ദേഹത്തിന്റെ സൈക്കിള്‍ കണ്ടെത്തിയിട്ടുണ്ട്. അതേസമയം വിരലില്‍ കിടന്നിരുന്ന മോതിരവും കാണാനില്ലെന്ന് ബന്ധുക്കള്‍ പറയുന്നു. കായംകുളം ഡി.വൈ.എസ്.പി.യുടെ നേതൃത്വത്തില്‍ വീയപുരം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഭാര്യ :ദേവകി മക്കൾ: ശ്രീകുമാർ, ശ്രീജിത്ത്‌, ശ്രീകല മരുമക്കൾ:രമ്യ, ഷൈബി, സുധീഷ്,

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - old man died; Mysterious relatives
Next Story