നിഷാമിന്റെ മാനസിക നിലക്ക് തകരാറില്ലെന്ന് മെഡിക്കല്‍ റിപ്പോർട്ട്
text_fieldsകൊച്ചി: ചന്ദ്രബോസ് കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട പ്രതി മുഹമ്മദ് നിഷാമിെൻറ മാനസികാരോഗ്യം തൃപ്തികരമായ നിലയിലെന്ന് മെഡിക്കൽ ബോർഡിെൻറ റിപ്പോർട്ട്. മെഡിക്കൽ സംഘം ജയിലിലെത്തി നിഷാമിനെ പരിശോധിച്ചതിൽനിന്ന് പ്രഥമദൃഷ്ട്യാ പ്രശ്നങ്ങളുള്ളതായി തോന്നിയിട്ടില്ല. പുറത്തെ ആശുപത്രിയിലെത്തിച്ച് കൂടുതൽ പരിശോധനക്ക് വിധേയമാക്കാവുന്നതാണെന്നും മെഡിക്കൽ റിപ്പോർട്ടിലുണ്ട്.
ഇതിന് സർക്കാർ തയാറാണെന്നും കോടതിയിൽ വ്യക്തമാക്കി. മെഡിക്കൽ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചെങ്കിലും സത്യവാങ്മൂലത്തിനൊപ്പം സമർപ്പിച്ചാൽ മതിയെന്ന നിർദേശത്തോടെ തിരികെ നൽകി. റിപ്പോർട്ടിെൻറ പകർപ്പ് ഹരജിക്കാരന് നൽകാനും കോടതി നിർദേശിച്ചു. തുടർന്ന് കേസ് തിങ്കളാഴ്ച പരിഗണിക്കാൻ മാറ്റി.
നിഷാമിെൻറ മാനസിക ആരോഗ്യം തകരാറിലാണെന്നും വിദഗ്ധ ചികിത്സ വേണമെന്നും ആവശ്യപ്പെട്ട് ബന്ധുവായ പി.ഐ. അബ്ദുല്‍ഖാദറാണ് ഹരജി സമര്‍പ്പിച്ചിട്ടുള്ളത്. ജയിലില്‍ കാണാന്‍ പോയപ്പോള്‍ ബന്ധുവിനെ തിരിച്ചറിയാന്‍ പോലും നിഷാമിനായില്ലെന്നായിരുന്നു ഹരജിയിലെ വാദം.
രോഗ്യകാരണങ്ങളാല് ശിക്ഷ നടപ്പാക്കുന്നത് തടയണമെന്നും ചികിത്സിക്കാൻ അനുവദിക്കണമെന്നുമായിരുന്നു ഹരജിയിലെ ആവശ്യം. നിഷാമിെൻറ മാനസിക ആരോഗ്യനില സംബന്ധിച്ച് പരിശോധിച്ച് റിേപ്പാർട്ട് നൽകാമെന്ന സർക്കാർ അറിയിച്ചതിനെ തുടർന്ന് കോടതി ഇതിന് നിർദേശിക്കുകയായിരുന്നു.
