Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range എൻ.എം. വിജയന്റെ ആത്മഹത്യ; കെ. സുധാകരന്റെ മൊഴിയെടുത്തു
text_fieldsbookmark_border
കണ്ണൂർ: വയനാട് ഡി.സി.സി ട്രഷററായിരുന്ന എൻ.എം. വിജയന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്റ എം.പിയുടെ മൊഴിയെടുത്തു.
കണ്ണൂർ നടാലിലെ വീട്ടിലെത്തിയാണ് ബത്തേരി ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘം മൊഴിയെടുത്തത്. ഡി.സി.സി ട്രഷററായിരിക്കെ എൻ.എം. വിജയൻ കെ.പി.സി.സി പ്രസിഡന്റിന് നൽകിയ കത്തുമായി ബന്ധപ്പെട്ട വിഷയമാണ് പ്രധാനമായും അന്വേഷിച്ചതെന്നാണ് വിവരം.
Next Story

