Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബക്കറ്റിലെ വെള്ളത്തില്‍ വീണ് ഒമ്പത് മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം

text_fields
bookmark_border
Neeladrinad
cancel

ആമ്പല്ലൂർ: ഒമ്പത് മാസം പ്രായമുള്ള കുഞ്ഞ് ബക്കറ്റിലെ വെള്ളത്തില്‍ വീണു മരിച്ചു. നെന്മണിക്കര തലവണിക്കര കൊളോട്ടില്‍ രാജേഷിന്‍റെയും അമൃതയുടെയും മകള്‍ നീലാദ്രിനാഥാണ് മരിച്ചത്. 10 ദിവസം മുമ്പാണ് അപകടമുണ്ടായത്.

ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടിയെ കാണാതായപ്പോള്‍ നടത്തിയ അന്വേഷണത്തില്‍ വീട്ടിലെ ബക്കറ്റില്‍ വീണ് കിടക്കുന്ന രീതിയില്‍ കണ്ടെത്തുകയായിരുന്നു.

ഉടന്‍ തന്നെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിദഗ്ധ ചികില്‍സക്കായി പിന്നീട് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റിയെങ്കിലും ഞായറാഴ്ച രാവിലെ മരിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - nine-month-old baby fell into the bucket and died
Next Story