Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മദ്യനയം തയാറായി; നിയമതടസ്സമില്ലാത്ത ബാറുകൾ തുറന്നേക്കും
text_fieldsbookmark_border
തിരുവനന്തപുരം: സംസ്ഥാനത്തിന്‍റെ പുതിയ മദ്യനയം ഇന്ന് പ്രഖ്യാപിക്കുമെന്ന് സൂചന. നിയമതടസ്സമില്ലാത്ത ത്രീസ്റ്റാർ, ഫോർ സ്റ്റാർ ബാറുകൾക്ക് അനുമതി നൽകിയേക്കുമെന്നാണ് റിപ്പോർട്ട്. ടൂറിസം മേഖലക്ക് പ്രത്യേക പരിഗണന നൽകും. പരമ്പരാഗത വ്യവസായമായ കള്ളുചെത്ത് പ്രോത്സാഹിപ്പിക്കുന്നതായിരിക്കും പുതിയ മദ്യനയം. ഫൈവ് സ്റ്റാർ ഹോട്ടലുകളിൽ കള്ള് വിളമ്പാനുള്ള അനുമതി നൽകുമെന്നും അറിയുന്നു.
ത്രീസ്റ്റാറിന് താഴെയുള്ള ബാറുകൾക്ക് ബിയർ ആൻഡ് വൈൻ ലൈസൻസ് നൽകും. നിയമസാധുത കൂടി പരിഗണിച്ചായിരിക്കും ലൈസൻസ് നൽകുക.
എക്സൈസ് മന്ത്രി തയാറാക്കിയ പുതിയ മദ്യനയം ഇന്ന് ചേർന്ന ഇടതുമുന്നണിയോഗം അംഗീകരിച്ചു. ഉച്ചക്ക് ശേഷം ചേരുന്ന മന്ത്രിസഭായോഗം മദ്യനയത്തിന്‍റെ കരട് ചർച്ച ചെയ്യും. ഇതിന് ശേഷമായിരിക്കും എക്സൈസ് മന്ത്രി ടി.പി രാമകൃഷ്ണൻ മദ്യനയം ഒദ്യോഗികമായി പ്രഖ്യാപിക്കുക.
Next Story
